Icon Excellence Award. Photos
Speech by HH The Catholicos at ICON Excellence Award Meeting.
Speech by Fr. Dr. O. Thomas at ICON Excellence Award Meeting.
Speech by Fr. P. A. Philip at ICON Excellence Award Meeting
വ്യക്തികള്‍ക്കും സമൂഹത്തിനും നേര്‍വഴി കാണിക്കുക എന്നത് ക്രൈസ്തവധര്‍മ്മമാണെന്നും യേശുക്രിസ്തു തുടങ്ങിവച്ച ആ ദൌത്യനിര്‍വ്വഹണം തുടരണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനവശാക്തീകരണ വകുപ്പിന്റെ പുതിയ പ്രോജക്ട് “നേര്‍വഴി” ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടവക, ഭദ്രാസന മേഖലാ തലങ്ങളില്‍ ബോധവത്കരണത്തിലൂടെ സന്തുലിത മാധ്യമ സാക്ഷരത പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് “നേര്‍വഴി” പദ്ധതി ആരംഭിക്കുന്നത്. മാനവശാക്തീകരണ വിഭാഗത്തിന്റെയും ഐക്കണ്‍ ചാരിറ്റീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാനാജാതിമതസ്ഥരായ നിര്‍ദ്ധരും പ്രതിഭാശാലികളുമായ 415 വിദ്യാര്‍ത്ഥികള്‍ക്ക് 45 ലക്ഷം രൂപയുടെ ഐക്കണ്‍ എക്സലന്‍സ് അവാര്‍ഡ് വിതരണവും പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ ജോലിചെയ്യുന്ന പതിനായിരത്തിലേറെ യുവതി-യുവാക്കള്‍ ഇന്റര്‍നെറ്റ് കൂട്ടായിമയിലൂടെ ധനസമാഹരണം നടത്തിയാണ് ഐക്കണ്‍ അവാര്‍ഡുകള്‍ നല്‍കുന്നത്. ഔപചാരികതയുടെ ആവരണമില്ലാതെ യുവജനങ്ങള്‍ നടത്തുന്ന ഈ നിസ്തുല സേവനം ആധുനിക മാധ്യമങ്ങള്‍ ഗുണപരമായി ഉപയോഗിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണെന്ന് ബാവാ പറഞ്ഞു.
ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സോപാനം അക്കാദമി ഡയറക്ടര്‍ ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്, സണ്‍ഡേസ്കൂള്‍ പ്രസ്ഥാനം ഡയറക്ടര്‍ ജനറല്‍ ഫാ. ഡോ. ഓ. തോമസ്, സഖറിയാ മാണി ഐ. ആര്‍. എസ്, ഡോ. രാജു വര്‍ഗീസ്, ഡോ. ഐസക് പാമ്പാടി, കെ. സി. ചാക്കോ, ഫാ. കെ. റ്റി. ജേക്കബ്, പ്രൊഫ. വൈ. ജോയി, ഫാ. പി. എ. ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ലളിതമായ വിവാഹ ചടങ്ങ് നടത്തി മിച്ചം വച്ച തുകകൊണ്ട് 6 സാധു യുവതികള്‍ക്ക് വിവാഹസഹായധം നല്‍കിയ യുവസാമൂഹ്യ പ്രവര്‍ത്തകനുള്ള ദേശീയ പുരസ്ക്കാര ജേതാവായ ഐ.എസ്. ആര്‍. ഓ സൈക്കേളാളജിസ്റ് ഡോ. സന്തോഷ് ജി. തോമസിയുെം ഭാര്യ ഗിഫ്റ്റി ബെഞ്ചമിയുെം യോഗം ആദരിച്ചു.