ഐക്കണ്‍ എക്സലന്‍സ് അവാര്‍ഡ്

 

മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനവശാക്തീകരണ വിഭാഗത്തിന്റെയും ഐക്കണ്‍ ചാരിറ്റീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സമൂഹത്തിലെ സമര്‍ത്ഥരും നിര്‍ധരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠത്തിന് നല്‍കുന്ന സ്കോളര്‍ഷിപ്പ് വിതരണം ജനുവരി 17 ശി 2.30-ന് ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അവാര്‍ഡ് വിതരണം ചെയ്യും. മാനവശാക്തീകരണ വിഭാഗം പ്രസിഡന്റ് ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. ഫാ. ഡോ. കെ.എം. ജോര്‍ജ്ജ്, ഫാ. ഡോ. ഒ. തോമസ്, സഖറിയാ റ്റി. മാണി ഐ. ആര്‍. എസ്. ഡോ. രാജൂ വര്‍ഗ്ഗീസ്, ഡോ. ഐസക്ക് പാമ്പാടി എന്നിവര്‍ പ്രസംഗിക്കും.