നല്ലില സെന്റ് ജോര്‍ജ്ജ് തീര്‍ത്ഥാടന പള്ളിയില്‍ ശതാബ്ദി ആഘോഷവും സമാപന സമ്മേളനവും

nallila

നല്ലില ബഥേല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് തീര്‍ത്ഥാടന പള്ളിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷ പരിപാടിക്ക് പരിസമാപ്തി ആകുകയാണ്. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി വന്ന ആഘോഷം 18ന് സമാപിക്കും. Notice
18ന് രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 4ന് ശതാബ്ദി സമാപന ഘോഷയാത്ര, 5ന് പൊതുസമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. ശതാബ്ദി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ. സജി കിഴക്കേവീട് റിപ്പോര്‍ട്ട് അവതരിപ്പിക്കും. അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. കൊടിക്കുന്നില്‍ സുരേഷ് എം.പി. ധനസഹായ വിതരണവും, കെ.എന്‍. ബാലഗോപാല്‍ എം.പി. സുവനീര്‍ പ്രകാശനവും നിര്‍വഹിക്കും. ശതാബ്ദി ഉദ്ഘാടന സമാപ വേളകളിലെ ഇടവക വികാരിമാര്‍ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ പ്രശംസാപത്രം സമ്മാനിക്കും. ഇടവക വികാരി ഫാ. ജോസ് എം. ഡാനിയേല്‍ സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജി. മാത്തുക്കുട്ടി കൃതജ്ഞതയും അര്‍പ്പിക്കും. വൈകിട്ട് 7ന് ബഥേല്‍ ഇംഗ്ളീഷ് മീഡിയം സ്കൂളിന്റെ നവീകരിച്ച കെട്ടിട സമുച്ചയം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടം ചെയ്യും. 7.30ന് സൂപ്പര്‍ ഷോ, ആകാശദീപക്കാഴ്ച എന്നിവ നടക്കും.
ഇടവക വികാരി ഫാ. ജോസ് എം. ഡാനിയേല്‍, ട്രസ്റി കൊച്ചുകുഞ്ഞ് ജോര്‍ജ്ജ്, സെക്രട്ടറി ജോണ്‍ ജി. അനുഗ്രഹ, ജനറല്‍ കണ്‍വീനര്‍ കെ. സജി എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.