കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം നവ അനുഭവം പകര്‍ന്നു.
മനാമ: ബഹറനിലെ എക്യൂമിനിക്കല്‍ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ “കേരളാ ക്യസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍” (കെ.സി.ഇ.സി.) എല്ലാവര്‍ഷവും നടത്തി വരാറുള്ള ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ 2015 ജനുവരി 1 ന് ബഹറിന്‍ ഇന്ത്യന്‍ സ്കൂളില്‍ വെച്ച് ഈ വര്‍ഷവും നടത്തി. ഉച്ചയ്ക്ക് 2:30 മുതല്‍ എല്ലാ ചര്‍ച്ചുകളുടെയും നേത്യത്വത്തില്‍ ക്രിസ്തുമസ് ട്രീ മത്സരം നടത്തി അതിമനോഹരമായ ആറ് ക്രിസ്തുമസ് ട്രീകളില്‍ നിന്ന് ബഹറിന്‍ സി. എസ്. ഐ. പാരീഷ് ഒന്നാം സ്ഥാനവും, സെന്റ് പോള്‍സ് മര്‍ത്തോമ്മാ പാരീഷ് രണ്ടാം സ്ഥാനവും, ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ മൂന്നാം സ്ഥാനവും കരസ്തമാക്കി.
4:30 മുതല്‍ എക്യൂമിനിക്കല്‍ ദേവാലയങ്ങളുടെ നേത്യത്വത്തില്‍ വിധികര്‍ത്താക്കളെ പോലും അമ്പരിപ്പിച്ച്കൊണ്ട് നടന്ന ക്രിസ്തുമസ് റാലിയും മത്സരം നടന്നു. ഏല്ലാ ദേവാലയങ്ങളുടെയും റാലികള്‍, പ്ര്‍ത്യേകിച്ച് നിശ്ച്ചല ദ്യശ്യങ്ങള്‍, വേഷ വിധാനങ്ങള്‍, ബാന്റെ മേളം, മാലാഖമാര്‍, ചട്ടയും മുണ്ടും ധരിച്ച അമ്മച്ചിമാര്‍ തുടങ്ങി എല്ലാ അര്‍ത്ഥിലും റാലി ഒരു നവ അനുഭവം പകര്‍ന്നു. ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഒന്നാം സ്ഥാനവും, ബഹറിന്‍ മാര്‍ത്തോമ്മ പാരീഷ് രണ്ടാം സ്ഥാനവും, സെന്റ് പീറ്റേഴ്സ് യാക്കോബായ ചര്‍ച്ച് മൂന്നാം സ്ഥാനവും കരസ്തമാക്കി
6:30 ന് കെ.സി.ഇ.സി പ്രസിഡണ്ട് റവ. റെഞ്ചി വര്‍ഗീസ് മല്ലപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിലക്കല്‍ ഭദ്രാസന മെത്രാപ്പോലീത്തായും മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ മുഖ്യ അഥിതിയായിരുന്നു.ആദ്ദേഹം ക്രിസ്തുമസ് പുതുവത്സര സന്ദേശവും നല്‍കി. ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, ശാന്തി മെഡിക്കല്‍ ഇന്‍ഷ്യുട്റ്റ്ന്റെ ഡയറക്ടര്‍ ശ്രീമതി ഉമ പ്രേമന്‍, കെ.സി.ഇ.സി ഇടവകളുടെ എല്ലാ അച്ചന്മാന്‍ എന്നിവരും സന്നിഹതയായയിരുന്നു. ചര്‍ച്ച് ക്വൊയറുകളുടെ ക്രിസ്തുമസ് ഗാനാലാപനം, സാന്താക്ലോസ്, കേക്ക് വിതരണം എന്നിവയും ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ആദ്യ സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് അച്ചനെ കെ.സി.ഇ.സി. കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുക എന്നിവയും നടന്നു.
കെ.സി.ഇ.സി. സ്ണ്ടേസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായ് നടത്തിയ മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാന ദാനം നടത്തുകയും അതില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സണ്ടേസ്കൂള്‍ നേടുകയും ചെയ്തു. കെ.സി.ഇ.സി.യുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ചിത്ര പ്രദര്‍ശനവും, ജനറല്‍ സെക്കട്ടറി ക്രിസോസ്റ്റം ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. ജോയന്റ് ജനറല്‍ കണ്‍ വീനര്‍ ജോസ് ജി. മങ്ങാട് നന്ദി അര്‍പ്പിച്ചു