അബ്രഹാം മല്പാന്‍ കോനാട്ട് (1908-1987)
മലങ്കരസഭാ വൈദിക ട്രസ്റ്റി. പാമ്പാക്കുട കോനാട്ടു കുടുംബത്തില്‍ മലങ്കര മല്പാന്‍ മാത്തന്‍ കോറെപ്പിസ്കോപ്പായുടെ പുത്രനായി 1908 മാര്‍ച്ച് 30-നു ജനിച്ചു. ആലുവാ സെന്‍റ് മേരീസ് ഹൈസ്കൂളില്‍ പഠിച്ചു. തുടര്‍ന്ന് ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ ശിഷ്യത്വം സ്വീകരിച്ച് വൈദികപഠനം നടത്തി. 1930-ല്‍…