Daily Archives: October 28, 2018

നന്മയോടു പ്രതിബദ്ധതയുള്ള യുവത നാളെയുടെ പ്രതീക്ഷ: സജി ചെറിയാന്‍ എം.എല്‍.എ

പരുമല – നന്മയോടു പ്രതിബദ്ധതയുള്ള യുവത ശോഭനമായ സമൂഹ സൃഷ്ടിക്ക് അനിവാര്യമാണെന്ന് ചെങ്ങന്നൂര്‍ എം.എല്‍.എ. സജി ചെറിയാന്‍ പ്രസ്താവിച്ചു. പരുമല പെരുനാളിനോട് അനുബന്ധിച്ചുള്ള യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു….

ഓക്‌സില ചികിത്സാ പദ്ധതിക്ക് തുടക്കം

പരുമല – പരുമല സെന്റ് ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനത്തിന്റെ കാന്‍സര്‍ ചികിത്സാപദ്ധതി,ഓക്‌സില മലങ്കര അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി ചികിത്സാ സഹായം വിതരണം ചെയ്തു.

മാലിന്യസംസ്‌കരണം ഭവനങ്ങളില്‍ നടപ്പിലാക്കുക

പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുനാളിനോടനുബന്ധിച്ച് ബസ്‌ക്യോമ്മോ അ്‌സ്സോസ്സിയേഷന്‍ സമ്മേളനം നടത്തപ്പെട്ടു. ഫാ.ശമുവേല്‍ മാത്യു അദ്ധ്യക്ഷത വഹിച്ച സമ്മേളനം മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. ‘മാലിന്യ സംസ്‌കരണം ഭവനങ്ങളില്‍’ പദ്ധതിയുടെ കേന്ദ്രതല ഉദ്ഘാടനവും നിര്‍വഹിക്കപ്പെട്ടു. ഭൂമിയെ…

പരുമല പെരുനാള് – കുടുംബ ബോധന സെമിനാര് ഉദ്ഘാടനം ചെയ്തു

കുടുംബ ബോധന സെമിനാര്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്  ഉദ്ഘാടനം ചെയ്തു  വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ.ഒ.തോമസ് ക്ലാസ്സ് നയിച്ചു. ഫാ.അലക്‌സാണ്ടര് വട്ടയ്ക്കാട്ട് സ്വാഗതം ആശംസിച്ചു.  ഫാ.കെ.വി.ജോസഫ് റമ്പാന്‍,  ശ്രീ.ചാക്കോ തരകന്‍, ഫാ.വര്‍ഗീസ് ജോസഫ് എന്നിവര് പ്രസംഗിച്ചു

error: Content is protected !!