ജഗജ്ജാലം കുസുമഭര സൗരഭ്യഭരിതം… | ഡി. ബാബുപോള്‍ ഐ.എ.എസ്.
ഭാഗ്യസ്‌മരണാര്‍ഹനായ മാത്യൂസ് ദ്വിതീയന്‍ ബാവായെ ആദ്യം പരിചയപ്പെടുന്നത് ഞാന്‍ തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന കാലത്താണ്. സഭാസമാധാനത്തെ തുടര്‍ന്നു വന്ന കഷ്ടാനുഭവയാഴ്‌ച. സെ. ജോര്‍ജ് പള്ളിയില്‍ തിരുമേനി നടത്തിയ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പാറ്റൂര്‍ പള്ളിയിലെ ശുശ്രൂഷകരായിരുന്ന ഞങ്ങള്‍ ചിലരെയും ശിഷ്യസ്ഥാനത്ത് ഇരുത്തി…