ഫാ. എബ്രഹാം റമ്പാന്‍

മലങ്കര ഓർത്തഡോക്‌സ് സഭ മിഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ ബാംഗ്ലൂർ കുനിഗലിൽ ആരംഭിച്ച സെന്റ് ഗ്രിഗോറിയോസ് ദയാ ഭവന്റെ സെക്രട്ടറിയായി 2003 മുതൽ പ്രവർത്തിക്കുന്നു. എയിഡ്‌സ് രോഗികളുടെ മക്ക ളെയും എച്ച്.ഐ.വി./എയിഡ്‌സ് ബാധിതരായ കുട്ടികളെയും പുനരധിവസിപ്പിക്കുന്ന ദയാ ഭവന് കർണാടക സംസ്ഥാനത്തെ മികച്ച സാമൂഹിക ക്ഷേമപദ്ധതിയുടെ നടത്തിപ്പിനുള്ള എ-ഗ്രേഡും കർണാടക സർക്കാരിൻ്റെ ഏറ്റവും മികച്ച സാമൂഹിക ക്ഷേമ പദ്ധതിക്കുള്ള അംഗീകാരവും ലഭിച്ചു. സ്നേഹം, കരുണ, കരുതൽ, പ്രതിബദ്ധത എന്നീ അടിസ്ഥാന മൂല്യങ്ങളിൽ പ്രവർത്തിക്കുന്ന ദയാ ഭവൻ്റെ മുഖ്യ കാര്യദർശിയായ ഫാ. ജിനേഷ് വർക്കിക്ക് യു.കെ. കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മദർ തെരേസാ ചിൽഡ്രൻസ് ഫൗണ്ടേഷന്റെ 2013-ലെ അവാർഡ്, ദുബായ് സെൻ്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഏർപ്പെടുത്തിയ 2015-ലെ പ. ദിദിമോസ് പ്രഥമൻ സ്‌മാരക അവാർഡ് (50,000 രൂപായും പ്രശസ്തി പത്രവും) മസ്ക്കറ്റ് മഹാഇടവകയുടെ തണല്‍ ചാരിറ്റി അവാര്‍ഡ് (2017-18), മൈലപ്ര സെന്‍റ് ജോര്‍ജ് പള്ളിയുടെ ജോര്‍ജിയന്‍ അവാര്‍ഡ് (2016), കല്ലൂപ്പാറ സെന്‍റ് മേരീസ് പള്ളിയുടെ മരിയന്‍ പുരസ്ക്കാരം (2017), കുടശ്ശനാട് പള്ളിയുടെ സെന്‍റ് സ്റ്റീഫന്‍സ് പുരസ്ക്കാരം (2018) തുടങ്ങി ഇന്ത്യയിലും വിദേശത്തുമായി അനേകം പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കോട്ടയം പരിയാരം മാർ അപ്രേം പള്ളിയിൽ കെ.ഐ. വർക്കിയുടെയും അന്നമ്മയുടെയും മകനാണ്.