കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അനുശോചനം രേഖപ്പെടുത്തി. ആത്മീയതയിൽ അധിഷ്ഠിതമായ പൊതുപ്രവർത്തനത്തിന്റെ ഉടമയായിരുന്നു ശ്രീ ഉമ്മൻചാണ്ടി എന്ന് ബാവ പറഞ്ഞു. സമാനതകളില്ലാത്ത ജനനായകൻ ആയിട്ടാണ് ഉമ്മൻചാണ്ടി അറിയപ്പെടുക. മലങ്കര ഓർത്തഡോക്സ് സഭ അംഗമെന്ന നിലയിൽ അദ്ദേഹത്തിൻറെ വേർപാട് നികത്താൻ ആവാത്ത നഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക് ദൈവം ആശ്വാസം നൽകട്ടെ എന്നും അദ്ദേഹം പ്രാർത്ഥിച്ചു.