ഫലപ്രദമായ കൗണ്‍സലിംഗ് സമ്പ്രദായം ആവിഷ്ക്കരിക്കണമെന്ന് ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്

കോട്ടയം: ദാമ്പത്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ ഫലപ്രദമായ കൗണ്‍സലിംഗ് സമ്പ്രദായം സഭകള്‍ ആവിഷ്ക്കരിക്കണമെന്ന് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത.

ഓര്‍ത്തഡോക്സ് വൈദിക സെമിനാരി പ്രത്യാശാ കൗണ്‍സലിംഗ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ അഖില മലങ്കര വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് അദ്ധ്യാപക ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ ഫാ. ഡോ. റെജി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡോ. മാത്യു വൈദ്യന്‍ കോര്‍ എപ്പിസ്ക്കോപ്പാ, ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഫാ. ഡോ. ഷാജി പി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. റവ. ഡോ. ജേക്കബ് ചെറിയാന്‍, ഡോ. ജെയ്സി കരിങ്ങാട്ടില്‍, ഡോ. ടോണി ഏബ്രഹാം എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

_______________________________________________________________________________________

ഓര്‍ത്തഡോക്സ് വൈദിക സെമിനാരി പ്രത്യാശാ കൗണ്‍സലിംഗ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ അഖില മലങ്കര വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് അദ്ധ്യാപക ശില്‍പ്പശാല ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് ഉദ്ഘാടനം ചെയ്യുന്നു. ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ , റവ. ഡോ. ജേക്കബ് ചെറിയാന്‍, ഡോ. മാത്യു വൈദ്യന്‍ കോര്‍ എപ്പിസ്ക്കോപ്പാ, ഫാ. ഡോ. റെജി മാത്യു, ഡോ. ടോണി ഏബ്രഹാം, ഫാ. ഡോ. ഷാജി പി. ജോണ്‍ എന്നിവര്‍ സമീപം