ഡോ പൗലോസ് മാർ ഗ്രീഗോറിയോസ് മെത്രാപോലിത്തയാൽ ഫെബ്രുവരി 4, 1996-ൽ സ്ഥാപിതമായതും ജോബ് മാർ ഫിലെക്സിനോസ് മെത്രാപോലിത്തയാൽ 2010-ൽ ഡൽഹി ഭദ്രസനത്തിന്റെ ഔദോഗിക സംഗീത വിഭാഗമായി പരിരഷിക്കപ്പെട്ടതുമായ മലങ്കര ഓർത്തഡോൿസ് സഭ ഡൽഹി ഭദ്രസനത്തിന്റെ സംഗീത വിഭാഗമായ സ്കൂൾ ഓഫ് ഓർത്തഡോൿസ് സേക്രഡ് മ്യൂസിക് സിൽവർ ജൂബിലി നിറവിലേക്ക് പ്രവേശിക്കുന്നു. ക്രിസ്തിയ ആരാധന ഗീതങ്ങൾ അതിന്റെ പൗരാണികാ തനിമയോടും വിശുദ്ധിയോടും കൂടെ പുതു തലമുറക്ക് പകർന്നു നൽകുക എന്നതായിരുന്നു, ബഹുമാനപെട്ട ഫാ സാം വി ഗബ്രിയേലും മറ്റ് വൈദികരും നേതൃത്വം നൽകിയ ഈ മ്യൂസിക് സ്കൂളിന്റെ പ്രധാന സ്ഥാപനോദ്ദേശം. ഈ സംഗീത കൂട്ടായ്മയുടെ ആദ്യകാല പ്രവത്തകർ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആണെകിലും സിൽവർ ജൂബിലിയുടെ മുന്നോടിയായി ‘ വരുവിൻ സഹജരെ’ എന്ന ഗാനത്തിന് വേണ്ടി ഒന്നു ചേരുകയാണ് . 25 വര്ഷങ്ങള്ക്കു മുൻപ് എഴുതപ്പെട്ട ഈ ഗാനം സമകാലീന പ്രസ്കതിയോടെ പുനവതരിപ്പിക്കുന്നു. ഈ ഗാനത്തിന്റെ രചന ശ്രീ വിൽസൺ തോമസും സംഗീത സംവിധാനം ശ്രീ തോമസ് ഏലിയാസും, ഓർക്കസ്ട്രഷൻ ശ്രീ സാം തോമസും (ദുബായ് ) നിർവഹിച്ചിരിക്കുന്നു.
ഈ ഗാനത്തിന്റെ ഔദോഗിക പോസ്റ്റർ പ്രകാശനം ഡൽഹി ഭദ്രസനധിപൻ ഡോ യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപോലിത്ത സംഗീത സംവിധായകൻ ശ്രീ തോമസ് ഏലിയാസിന് നൽകി നിർവഹിച്ചു. മുൻകാല പ്രവത്തകർ ശ്രീ ജീബോ ജോർജ് കുളത്തിങ്കൽ, ശ്രീ ജോർജ് വര്ഗീസ്, ഗാനരചയിതാവ് ശ്രീ വിൽസൺ തോമസ് എന്നിവർ സമീപം