കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ പരമ്പര

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിലുളള കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ പരമ്പര ഇന്ന് (ഓഗസ്റ്റ് 6) വൈകിട്ട് 8-ന് തുടങ്ങും. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് ڇഇന്ത്യന്‍ സിവില്‍ സര്‍വീസ് : പരിശീലന പദ്ധതികളും അനന്ത സാധ്യതകളുംڈ എന്ന വിഷയത്തില്‍ ഐ.എ.എസ് അക്കാദമി അദ്ധ്യാപകന്‍ അനുരൂപ് സണ്ണിയും 8-ന് വൈകിട്ട് 8 മണിക്ക് ڇസിവില്‍ സര്‍വീസ് പഠന രീതികള്‍ڈ എന്ന വിഷയത്തില്‍ മുംബൈ, ഇന്ത്യന്‍ റവന്യു സര്‍വീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ.ഫറാഹ് സഖറിയ ഐ.ആര്‍.എസും 10-ന് വൈകിട്ട് 8 മണിക്ക് ڇമാറുന്ന സാമൂഹിക സാമ്പത്തിക ചുറ്റുപാടിലെ മാനേജ്മെന്‍റ് കൊമേഴ്സ് പഠനസാധ്യതകള്‍ڈ എന്ന വിഷയത്തില്‍ തിരുവല്ല, മാക്ഫാസ്റ്റ് കോളേജ് മാനേജ്മെന്‍റ് വിഭാഗം മേധാവി ഡോ.സുദീപ് ബി.ചന്ദ്രമനയും 12-ന് വൈകിട്ട് 8 മണിക്ക് ڇഎഞ്ചിനീയറിംഗ് പഠനം നൂതന സാങ്കേതിക വിദ്യകളും വെല്ലുവിളികളുംڈ എന്ന വിഷയത്തില്‍ കാഞ്ഞിരപ്പളളി അമല്‍ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് അദ്ധ്യാപകന്‍ ബിനോ ഐ കോശിയും 14-ന് വൈകിട്ട് 8 മണിക്ക് ڇഎന്‍.ഈ.പി 2020-ഉം പഠന രീതികളുംڈ എന്ന വിഷയത്തില്‍ തിരുവനന്തപുരം, എം.ജി.കോളേജ് സൈക്കോളജി വിഭാഗം അസി.പ്രൊഫ.ഡോ.ബി.ജയരാജും 16-ന് വൈകിട്ട് 8 മണിക്ക് ڇവൈദ്യശാസ്ത്ര പഠനം നൂതനസാധ്യതകളും വെല്ലുവിളികളുംڈ എന്ന വിഷയത്തില്‍ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ്, സെനറ്റ് മെമ്പര്‍ ഡോ.ഈപ്പന്‍ ചെറിയാനും വെബിനാര്‍ നയിക്കും. സമാപന ദിവസമായ ആഗസ്റ്റ് 18-ന് ڇസിവില്‍ സര്‍വീസിനുളള തയ്യാറെടുപ്പുകള്‍ڈ എന്ന വിഷയത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ 89-ാം റാങ്ക് ജേതാവ് നിതിന്‍ ബിജു കുറ്റിക്കണ്ടത്തില്‍ ക്ലാസ്സ് നയിക്കും.

രജിസ്ട്രേഷന്‍ സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 9747099395, 9400013363.