മാർ മക്കാറിയോസിന്‍റെ പന്ത്രണ്ടാമത് ഓർമ്മപ്പെരുന്നാൾ

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ അമേരിക്കൻ ഭദ്രാസനശില്പി ആയിരുന്ന കാലം ചെയ്ത അഭിവന്ദ്യ തോമസ് മാർ മക്കാറിയോസ്  മെത്രാപ്പോലീത്തയുടെ പന്ത്രണ്ടാമതു് ഓർമ്മപ്പെരുന്നാൾ , അമേരിക്കയിലെ പരുമല എന്നറിയപ്പെടുന്ന ക്യുൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു . ഫെബ്രുവരി 23 നു രാവിലെ 7 :30 നു പ്രഭാതനമസ്കാരവും , തുടർന്ന് വെരി റെവ . യേശുദാസൻ പാപ്പൻ കോർ -എപ്പിസ്കോപ്പയുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ  കുർബാനയും ധൂപപ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ വിശ്വാസികളുടെയും പ്രാർത്ഥനാപൂർവ്വമായ സാന്നിദ്ധ്യ സഹകരണങ്ങൾപ്രതീക്ഷിക്കുന്നു .

കൂടൂതൽ വിവരങ്ങൾക്ക് :Vicar : Very.Rev.Yesudasan Pappan Cor-Episcopa : (718) 419-1832
secretary : Rekhu Ninan:516 526-9835
Trusurer : Saji M Varghese:516 254-6264
Trusurer : Roby Varghese : (516) 717-9956
അഡ്രസ് : 987Elmont Rd ,N.Valley Stream ,NY .11580 .