രാജൻ വാഴപ്പള്ളിൽ
വാഷിംഗ്ടൺ ഡി.സി: മലങ്കര ഓർത്തഡോക്സ് ചർച് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് പ്രചരണാർത്ഥം നടത്തുന്ന ഇടവക സന്ദർശനങ്ങളുടെ ഭാഗമായി കമ്മിറ്റി അംഗങ്ങൾ സ്റ്റാറ്റൻ ഐലൻഡ് സെൻറ് ജോർജ് ഓർത്തഡോൿസ് ഇടവക സന്ദർശിച്ചു.
ജനുവരി 12 ഞായറാഴ്ച വിശുദ്ധ കുർബാനക്കു ശേഷം നടന്ന യോഗത്തിൽ വികാരി വെരി റവ. പൗലോസ് ആദായി കോർഎപ്പിസ്കോപ്പാ കമ്മിറ്റി അംഗങ്ങളെ സ്വാഗതം ചെയ്തു.
ജനറൽ സെക്രെട്ടറി ജോബി ജോൺ , കമ്മിറ്റി അംഗങ്ങളായ സണ്ണി വര്ഗീസ്, ജോർജ് തോമസ് , ഷൈനി രാജൂ എന്നിവർ കോൺഫറൻസിനെ കുറിച്ചും, റെജിസ്ട്രേഷനെ കുറിച്ചും, സുവനീറിലേക്കു നൽകാവുന്ന പരസ്യങ്ങൾ എന്നിവയെ കുറിച്ചും വിവരണം നൽകി. ഇടവകയിൽ നിന്നും മുൻ കോൺഫറൻസുകൾക്കു നൽകിയിട്ടുള്ള എല്ലാ സഹായങ്ങൾക്കും ജോബി ജോൺ നന്ദി പറഞ്ഞു. ഈ വർഷവും അതുപോലുള്ള സഹായങ്ങൾ പ്രതീക്ഷിക്കുന്നതായി അറിയിച്ചു.
ഇടവകയിൽനിന്നുള്ള ആദ്യ രജിസ്ട്രേഷൻ ജോബി ജോണിനു നൽകികൊണ്ട് വികാരി വെരി. റവ . . പൗലോസ് ആദായി കോർഎപ്പിസ്കോപ്പാ രജിസ്ട്രേഷൻ കിക്ക് ഓഫ് നിർവഹിച്ചു. തുടർന്ന് നിരവധി അംഗങ്ങൾ രജിസ്റ്റർ ചെയ്യുകയും സുവനീറിലേക്കു പരസ്യങ്ങൾ നൽകുകയും ചെയ്തു.
ഇടവകയിൽ നിന്നും നൽകിയ ക്രമീകരണങ്ങൾക്കും, സഹായങ്ങൾക്കും കോൺഫറൻസ് കമ്മിറ്റി നന്ദി അറിയിച്ചു .