സ്നേഹദീപ്തി’ അഞ്ചാം ഭവനദാനം  മല്ലപ്പള്ളിയിൽ 2020 ജനുവരി 21-ന് 

 ന്യൂഡൽഹി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ഭവന പദ്ധതിയായ സ്നേഹ ദീപ്തി പ്രൊജക്റ്റിന്റെ അഞ്ചാം ഭവനദാനം  മല്ലപ്പള്ളിയിൽ 2020 ജനുവരി മാസം ഇരുപത്തി ഒന്നാം  തീയതി നടത്തപ്പെടുന്നു. രാവിലെ 11 മണിക്ക് നടക്കുന്ന കൂദാശാകർമ്മത്തിൽ   കത്തീഡ്രൽ സഹ വികാരി ഫാദർ പത്രോസ് ജോയ് , മല്ലപ്പള്ളി ബഥേൽ സെന്റ് ജോൺസ് ഇടവക വികാരി ഫാദർ ജിനു ചാക്കോ എന്നിവർ കാർമികത്വം വഹിക്കും. അനേക വർഷങ്ങളായി വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഒരു വൃദ്ധദമ്പതികളുടെ സ്വന്തമായി ഒരുഭവനം എന്ന സ്വപ്നം പൂർത്തിയാക്കുവാൻ ന്യൂഡൽഹി സെന്റ് മേരീസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിനു ഇടയായതിൽ ദൈവത്തെ സ്തുതിക്കുന്നു.