SNEHADEEPTHI HOUSING PROJECT

ഡൽഹി, ഹോസ്ഖാസ്  സെൻറ് മേരീസ് കത്തീഡ്രൽ യുവജനപ്രസ്ഥാനം പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ രണ്ടാം ഭവനദാനം സെപ്തംബർ 26-ന്
കേരളത്തിന്റെ അതിജീവനത്തിനു  മലങ്കര ഓർത്തഡോക്സ്‌ സഭ പ്രഖ്യപിച്ച  ഭവന നിർമ്മാണ പദ്ധതിക്ക് കൈത്താങ്ങായി
ന്യൂഡൽഹി ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജന പ്രസ്ഥാനം വയനാട്ടിലെ കൃഷ്ണഗിരിയിൽ നിർമിക്കുന്ന  ഭവനത്തിന്റെ  കൂദാശകർമ്മവും താക്കോൽദാനവും  2019 സെപ്റ്റംബർ  മാസം 26-തീയതി 2.30 മണിക്ക്   നടത്തപ്പെടുന്നു.  വയനാട് മീനങ്ങാടി സെന്റ്‌ പീറ്റേഴ്‌സ്  ഓർത്തഡോക്സ്‌ ഇടവക വികാരി ഫാ. സാംസൺ  എം. സൈമൺ, മുൻ വികാരി ജോസഫ്  പി. വർഗീസ്, ന്യൂഡൽഹി ഹോസ്ഖാസ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ അസി. വികാരി ഫാ. പത്രോസ് ജോയ്  എന്നിവർ കാർമികത്വം വഹിക്കും.  പ്രളയത്തിൽ  തകർന്നുപോയ വീടിനുപകരം   2 കിടപ്പുമുറി, ഹാൾ, മറ്റു അടിസ്ഥന സൗകര്യങ്ങൾ എന്നിവയോടുകൂടിയ ഭവനത്തിന്റെ  നിർമാണം മൂന്ന് മാസം കൊണ്ടാണ് പൂർത്തിയായത്.   പ്രായമായ വിധവയും   കൂലിപ്പണി ചെയുന്ന മകനും   അടങ്ങുന്ന കുടുംബത്തിന്റെ  താമസ യോഗ്യമായ ഭവനം എന്ന സ്വപ്നം ആണ് ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌  കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിലൂടെ  സാക്ഷാത്കരിക്കുന്നത്.