ഒർലാന്റോ ദേവാലയത്തിൽ പ. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാൾ

ഒർലാന്റോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു    പെരുന്നാൾ ഓഗ്സ്റ്റ് 1 മുതല്‍  15 വരെ

സകല തലമുറകളിലും വെച്ച് ഭാഗ്യങ്ങൾക്ക്
യോഗ്യതയുള്ളവളും, സ്തുതിക്കപെട്ടവളും, നിത്യകന്യകയുമായ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായ ഒർലാന്റോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ പതിനഞ്ചുനോമ്പിനോടനുബന്ധിച്ച്‌ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പും, ഇടവകയുടെ പെരുന്നാളും 2019 ആഗസ്റ് 1 മുതൽ 15 വരെ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു. ആഗസ്റ് 4 -നു ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ഇടവക വികാരി ഫാ.ജോൺസൺ പുഞ്ചക്കോണം കൊടിയേറ്റുന്നതിടുകൂടി പെരുന്നാളുകൾക്ക് തുടക്കം കുറിക്കും. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ് 10 -ശനിയാഴ്ച രാവിലെ പത്ത് മണിമുതൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 6 -നു സന്ധ്യാ നമസ്കാരവും, വചനശുശ്രൂഷയും, റാസയും നടക്കും. ഓർത്തോഡോക്സ്  വൈദീക സെമിനാരി മുൻപ്രിൻസിപ്പലും ഫാമിലി കൗൺസിലറുമായ ഫാ.ഡോ.ഓ.തോമസ് വചന ശുശ്രൂഷക്കും വിശുദ്ധ കുർബാനക്കും പ്രധാന കാർമികത്വവും വഹിക്കും. ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക് പ്രഭാത നമസ്കാരവും, വിശുദ്ധ കുർബാനയും പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിലുള്ള പ്രത്യേക പ്രാർഥനയും, റാസയും, നേർച്ചവിളമ്പും നടക്കും. ഫാ.ഡോ.ഓ.തോമസ്, ഫാ.ജോൺസൺ പുഞ്ചക്കോണം, ഫാ. ഇട്ടൻപിള്ള എന്നിവർ പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ അഭയം തേടുവാനും പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊണ്ട് അനുഗ്രഹം പ്രാപിക്കുവാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, വൈസ് പ്രസിഡന്റ് ഡോ. അലക്സ്‌ അലക്സാണ്ടർ, ട്രസ്റ്റി കുര്യൻ സഖറിയ, സെക്രട്ടറി വിൻസി വർഗീസ്,‌  കൺവീനർ അനീഷ് ജോർജ്ജ് എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ഫാ.ജോൺസൺ പുഞ്ചക്കോണം 770-310-9050
കുര്യൻ സഖറിയാ (ട്രസ്റ്റീ) 407-758-3647
വിൻസി വർഗീസ് (സെക്രട്ടറി) 407-580-4616
അനീഷ് ജോർജ്ജ് (കൺവീനർ)224-730-9090