ഫാമിലി കോണ്‍ഫറൻസ്: ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്കുള്ള നിർദേശങ്ങൾ
രാജൻ വാഴപ്പള്ളിൽ
വാഷിംഗ്ടൺ ഡിസി: പെൻസിൽവേനിയയിലെ പോക്കോണോസ് കലഹാരി റിസോർട്ട് ആൻഡ് കണ്വൻഷൻ സെന്ററിൽ ജൂലൈ 17നു നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോണ്‍ഫറൻസ് ഘോഷയാത്രയിൽ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്കായി ചില നിർദ്ദേശങ്ങൾ സംഘാടകർ അറിയിക്കുന്നു.
ജൂലൈ 17 ന് ആറിന് കലഹാരി റിസോർട്ടിന്റെ ലോബിയിൽ നിന്നുമാണ് ഘോഷയാത്ര ആരംഭിക്കുന്നത്. ഇത് വർണാഭവും നിറപ്പകിട്ടാർന്നതുമായ വിധത്തിൽ മനോഹരമാക്കുവാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.
ലോംഗ് ഐലന്റ്, ക്വീൻസ്, ബ്രൂക്ക്ലിൻ ഏരിയാകളുടെ ബാനറിനു പിന്നിലായി സ്ത്രീകളും പെണ്‍കുട്ടികളും മഞ്ഞസാരി അഥവാ ചുരിദാർ ധരിച്ച് അണിനിരക്കേണ്ടതാണ്. പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാൻസും വെള്ള ഷർട്ടും മഞ്ഞ ടൈയും ധരിയ്ക്കണം. തൊട്ടുപിന്നാലെ റോക്ക്ലാന്റ്, അപ്സ്റ്റേറ്റ്, ബോസ്റ്റണ്‍, കണക്ടിക്കട്ട് ഏരിയായുടെ ബാനറിനു പിന്നിൽ സ്ത്രീകളും പെണ്‍കുട്ടികളും ചുവന്ന സാരിയോ, ചുരിദാറോ ധരിക്കേണ്ടതാണ്. പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാൻസും വെള്ള ഷർട്ടും ചുവന്ന ടൈയും ധരിയ്ക്കണം.
ഫിലഡൽഫിയ, മേരിലാന്റ്, വാഷിംഗ്ടണ്‍, വിർജീനിയ, നോർത്ത് കാരലൈന ബാനറിന് പിന്നിൽ സ്ത്രീകളും പെണ്‍കുട്ടികളും നീലസാരി അഥവാ ചുരിദാർ ധരിയ്ക്കണം, പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാൻസും വെള്ള ഷർട്ടും നീല ടൈയും ധരിയ്ക്കണം.
ബ്രോങ്ക്സ് , വെസ്റ്റ് ചെസ്റ്റർ ഏരിയായുടെ ബാനറിന് പിന്നിൽ സ്ത്രീകളും പെണ്‍കുട്ടികളും മജന്താ സാരി അഥവാ ചുരിദാർ ധരിയ്ക്കണം. പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാൻസും വെള്ള ഷർട്ടും മറൂണ്‍ ടൈയും ധരിക്കണം.
ന്യൂജഴ്സി സാറ്റണ്‍ ഐലന്റ് ഏരിയായുടെ ബാനറിന് പിന്നിൽ സ്ത്രീകളും പെണ്‍കുട്ടികളും പച്ചസാരി അഥവാ ചുരിദാർ ധരിയ്ക്കണം. പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാൻസും, വെള്ള ഷർട്ടും പച്ച ടൈയും ധരിയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക് :
സാജൻ : 914 772 4043
അജിത് വട്ടശ്ശേരിൽ : 845 821 0627
North East American Diocese Family & Youth Conference