ഫാദര്‍ ജോഷ്വാ ഏബ്രഹാമിന്‌ യാത്രയയപ്പ് നല്‍കി

ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരിയായി മൂന്ന് വർഷത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് യാത്ര ആകുന്ന റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാമിനും കുടുംബത്തിനും ഇടവകയുടെ യാത്രയയപ്പ് നല്‍കുന്നു. കത്തീഡ്രല്‍ ഭാരവാഹികള്‍ സമീപം

 മനാമ; ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ വികാരിയായും പ്രസിഡണ്ടുമായും കഴിഞ്ഞ മൂന്ന് വർഷത്തെ സ്യുതർഹമായ സേവനത്തിനു ശേഷം നാട്ടിലേക്ക് യാത്ര ആകുന്ന റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാമിനും കുടുംബത്തിനും ഇടവക യാത്രയയപ്പ് നല്‍കി. വെള്ളിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം പുതിയ വികാരി റവ. ഫാദര്‍ ഷാജി ചാക്കോയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യാത്രയയപ്പ് യോഗത്തിന്‌ സെക്രട്ടറി സാബു ജോണ്‍ സ്വാഗതം അറിയിച്ചു. റെഞ്ചി മാത്യു, ലെനി പി. മാത്യൂ, സോമന്‍ ബേബി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുമാരി ശ്രയ സജുവിന്റെ ഗാനത്തിനു ശേഷം ഇടവകയുടെ ഉപഹാരം ബഹു. ജോഷ്വാ അച്ചന്‌ നല്‍കി. മറുപടി പ്രസംഗത്തില്‍ കഴിഞ്ഞ മൂന്ന് വർഷത്തെ ബഹ്‌റൈനിലേ സേവനത്തിന്‌ സഹകരിച്ച ഏവരോടും പ്രത്യേകിച്ച് ബഹ്‌റൈന്‍ രാജകുടുംബത്തിനോടും സഹോദരി സഭകളോടും ഉള്ള നന്ദി അറിയിച്ചു. ഇടവക ട്രസ്റ്റി സുമേഷ്‌ അലക്സാണ്ടര്‍ യാത്രയയപ്പ് യോഗത്തിന്‌ നന്ദി അര്‍പ്പിച്ചു.