സ്നേഹദീപ്തി  – പ്രളയ ദുരിതാശ്വാസ പദ്ധതി

അതിജീവനത്തിന് ഒരു കൈത്തിരിവെട്ടം
കേരളം കണ്ട ഏറ്റവും വലിയ പേമാരിയിലും പ്രളയത്തിലും തകർന്നുപോയ ഏതാനും ഭവനങ്ങൾക്കു പുനർജന്മം നൽകുവാനുള്ള സഭയുടെ ദൗത്യത്തിന് ന്യൂഡൽഹി ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ പിന്തുണ.
പ്രാരംഭമായി ഇടുക്കിയിലും വയനാട്ടിലും ഓരോ ഭവനങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
 ആദ്യ  ഭവനത്തിന്റെ കല്ലിടീൽ കർമ്മം  2019 May മാസം 22-തീയതി 11  മണിക്ക്  ഇടുക്കി മാട്ടുക്കട വച്ചു  നടത്തുപ്പെടുന്നു.  ഇടുക്കി അച്ചൻകോവിൽ സെന്റ് മേരീസ് ഓർത്തഡോക്സ്  പള്ളി വികാരി ഫാ . ബിജു ആൻഡ്രൂസ്,  ഡൽഹി ഹോസ്ഖാസ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. അജു എബ്രഹാം എന്നിവർ കാർമികത്വം നൽകും. ഉരുൾപൊട്ടലിൽ തകർന്നുപോയ വീടിനുപകരം അച്ചൻകോവിൽ ഇടവക വികാരിയുടെ നേതൃത്തിൽ നൽകിയ പുതിയ സ്ഥലത്ത്  2 കിടപ്പുമുറി, ഹാൾ, മറ്റു അടിസ്ഥന സൗകര്യങ്ങൾ എന്നിവയോടുകൂടിയ ഭവനം നിർമിക്കാനാണ് പദ്ധതി.  തോട്ടത്തിൽ കൂലിപ്പണി ചെയ്തു കിട്ടുന്ന തുച്ഛമായ തുക മാത്രം ആണ് ഗൃഹനാഥന്റെ വരുമാനം.  കൃഷിസ്ഥലം മുഴുവൻ പ്രളയത്തിൽ നശിച്ചു. രോഗിയായ മൂത്ത മകനും പ്രായമായ അമ്മയും  അടങ്ങുന്ന കുടുംബത്തിന് താമസ യോഗ്യമായ ഭവനം എന്ന സ്വപ്നം ആണ് ഹോസ്‌ഖാസ് കത്തീഡ്രൽ യുവജനപ്രസ്ഥാനം പൂർത്തീകരിക്കാൻ ശ്രമിക്കുന്നത്.