Reception to HH Paulose II Catholicos at Kuwait

പ. ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവായും അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും കുവൈറ്റില്‍ എത്തിച്ചേർന്നപ്പോള്‍

പ. കാതോലിക്കാ ബാവായ്ക്ക്‌ കുവൈറ്റിൽ ഊഷ്മളമായ വരവേല്പ്പ്‌ നൽകി

കുവൈറ്റ്‌ : ‘കുവൈറ്റ്‌ ഓർത്തഡോക്സ്‌ മഹാസമ്മേളനം’ ആശിർവദിക്കുവാൻ എത്തിച്ചേർന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ്‌ ദ്വിതിയൻ കാതോലിക്കാ ബാവായ്ക്ക്‌ ഓർത്തഡോക്സ്‌ ഇടവകകളുടെ നേതൃത്വത്തിൽ കുവൈറ്റ്‌ വിമാനത്താവളത്തിൽ ഊഷ്മളമായ വരവേല്പ്പ്‌ നൽകി. മലങ്കര സഭാ അസ്സോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും പരിശുദ്ധ കാതോലിക്കാ ബാവായോടൊപ്പം കുവൈറ്റിൽ എത്തിച്ചേർന്നു.

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവക വികാരി ഫാ. ജേക്കബ്‌ തോമസ്‌, സഹവികാരി ഫാ. ജിജു ജോർജ്ജ്‌, അഹമ്മദി സെന്റ്‌ തോമസ്‌ പഴയ പള്ളി വികാരി ഫാ. അനിൽ വർഗ്ഗീസ്‌, സെന്റ്‌ ബേസിൽ ചർച്ച്‌ വികാരി ഫാ. മാത്യൂ എം. മാത്യൂ, സെന്റ്‌ സ്റ്റീഫൻസ്‌ ചർച്ച്‌ വികാരി ഫാ. സഞ്ചു ജോൺ, ഇടവകകളുടെ ട്രസ്റ്റിമാർ, സെക്രട്ടറിമാർ, ഭരണസമിതിയംഗങ്ങൾ, സഭാമാനേജിംഗ്‌ കമ്മിറ്റിയംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, ആത്മീയ-ജീവകാരുണ്യപ്രസ്ഥാന ഭാരവാഹികൾ, വിശ്വാസികൾ എന്നിവർ ചേർന്ന്‌ കത്തിച്ച മെഴുകുതിരികളുടെ അകമ്പടിയോടെ മലങ്കരസഭയുടെ പരമാദ്ധ്യക്ഷനെ സ്വീകരിച്ചു.