പരുമല തിരുമേനി നന്മയുടെയും കരുണയുടെയും ഗുരുമുഖമെന്നു ഉമ്മൻചാണ്ടി. പരുമല പെരുനാളിനോടനുബന്ധിച്ചു പരുമലയിൽ നടന്ന അഖിലമലങ്കര ഓർത്തഡോക്സ് ബാലസമാജം നേതൃസംഗമം ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ ജോഷുവ മാർ നിക്കോദിമോസ് അധ്യക്ഷത വഹിച്ചു. ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അനുഗ്രഹപ്രഭാഷണം നടത്തി. സായി ഡയറക്ടർ എം എസ് വര്ഗീസ്, ഡോ വിനയ് ഗോയൽ ഐ എ എസ് എന്നിവർ ക്ലാസ്സ് നയിച്ചു. വൈദീക ട്രസ്റ്റീ ഫാ ഡോ എം ഓ ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ എം സി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ഫാ ബിജു പി തോമസ്, ജനറൽ സെക്രട്ടറി ഫാ ജിത്തു തോമസ്, ജേക്കബ് ജോർജ്, ലിബിൻ പുന്നൻ എന്നിവർ ആശംസകൾ അറിയിച്ചു. നേതൃ സംഗമത്തിനു മുന്നോടിയായി നടന്ന ബാലതീർത്ഥയാത്രയിൽ ആയിരത്തിലേറെ ബാലസമാജം പ്രവർത്തകർ പങ്കെടുത്തു
പരുമല തിരുമേനി നന്മയുടെ ഗുരുമുഖം: ഉമ്മൻ ചാണ്ടി

