ചേലക്കര സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പളളി സംബന്ധിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അനൂകൂലമായ കോടതി വിധി ഉണ്ടായിട്ടും വിധി നടപ്പിലാക്കാന്‍ മടിച്ചു നില്ക്കുന്ന പോലീസ്-റവന്യൂ അധികൃതരുടെ നിലപാടില്‍ ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പ്രതിഷേധിച്ചു.
പളളിപൂട്ടി താക്കോല്‍ കൈവശംവെച്ചിരിക്കുന്ന റവന്യൂ അധികൃതര്‍ തികച്ചും ഏകപക്ഷീയമായി ശവസംസ്ക്കാരം നടത്തുന്നതിന് ഓര്‍ത്തഡോക്സ് വികാരിയുടെ അറിവോ അനുവാദമോ കൂടാതെ യാക്കോബായ വിഭാഗകാര്‍ക്ക് ഒത്താശ ചെയ്തു കൊടുത്തത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും എത്രയും വേഗം പളളി തുറന്ന് ആരാധന നടത്തുവാന്‍ നിയമാനുസൃതമായി നിയമിതനായിരിക്കുന്ന ഫാ. കെ. പി. ഐസക്കിനെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.