ഒന്നരലക്ഷം റിട്രീറ്റ് സെന്‍ററിന്: ഫിനാന്‍സ്, സുവനീര്‍ അംഗങ്ങള്‍ക്ക് അഭിനന്ദനം

രാജന്‍ വാഴപ്പള്ളില്‍

ന്യൂയോര്‍ക്ക്: ധന്യനേട്ടമായി ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററിന് ഒന്നരലക്ഷം ഡോളര്‍ സമ്മാനമായി ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ് നല്‍കിയപ്പോള്‍ അഭിമാനത്തേരിലേറിയത് എബി കുര്യാക്കോസ് അധ്യക്ഷനായ ഫിനാന്‍സ്, സുവനീര്‍ കമ്മിറ്റി അംഗങ്ങളാണ്. മാസങ്ങള്‍ നീണ്ട അധ്വാനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ഫലമായാണ് 2,33,500 ഡോളര്‍ റാഫിള്‍ ടിക്കറ്റ് വിതരണത്തിലൂടെയും സുവനിയര്‍ പരസ്യങ്ങളിലൂടെയും സ്പോണ്‍സര്‍ഷിപ്പിലൂടെയും സമാഹരിക്കാനായത്. കൃത്യമായ പ്ലാനിങ്ങോടു കൂടി ഭദ്രാസന ഇടവകകള്‍ സന്ദര്‍ശിക്കുന്നതിനും ഒപ്പം തന്നെ തല്‍പ്പരരായ മറ്റു വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സന്ദര്‍ശിക്കുന്നതിനും കമ്മിറ്റിക്കായി. എല്ലായിടത്തു നിന്നും തികഞ്ഞ സഹകരണമാണ് കമ്മിറ്റിക്ക് ലഭിച്ചതും.

താഴെ പറയുന്നവരാണ് ഈ കമ്മിറ്റിയില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച വച്ചതെന്നു എബി കുര്യാക്കോസ് അറിയിച്ചു. കുര്യാക്കോസ് തര്യന്‍, ഫിലിപ്പോസ് സാമുവല്‍, വറുഗീസ് പി. ഐസക്ക്, സജി കെ.പോത്തന്‍, തോമസ് വറുഗീസ് (സജി), സണ്ണി വറുഗീസ്, റെഞ്ചു പടിയറ, ഐസക്ക് ചെറിയാന്‍, കെ.ജി ഉമ്മന്‍ (ജയ്), ടെറന്‍സണ്‍ തോമസ്, ജിയൊ ചാക്കോ, യോഹന്നാന്‍ ശങ്കരത്തില്‍, കൃപയാ വറുഗീസ്, ഡോ. സാബു പോള്‍, എറിക് മാത്യു, ആല്‍വിന്‍ ജോര്‍ജ്, ഡോ. റോബിന്‍ മാത്യു (സുവനീര്‍ ചീഫ് എഡിറ്റര്‍), സുനീഷ് വറുഗീസ്, മാത്യു സാമുവല്‍, മിന്‍സാ വറുഗീസ്.

ഈ കമ്മിറ്റിയില്‍ ഇല്ലാതിരുന്നിട്ടും വേണ്ട കൈത്താങ്ങലുകള്‍ നല്‍കിയ താഴെപ്പറയുന്നവരുടെ സേവനങ്ങളെയും എബി കുര്യാക്കോസ് അഭിനന്ദിച്ചു.
ജോബി ജോണ്‍, ജോര്‍ജ് വറുഗീസ്, സുജ ഫിലിപ്പോസ്, മറിയാമ്മ എബ്രഹാം, ഐന്‍സ് ചാക്കോ, ഡോ. അന്ന കുറിയാക്കോസ്, ഫാ. എബി പൗലൂസ്, ഷിബിന്‍ കുര്യന്‍, നിജി വറുഗീസ്, ജോണ്‍ വറുഗീസ്, ഡോ. സോഫി വില്‍സണ്‍, മിനി ജോര്‍ജ്, ജയിംസ് സാമുവല്‍ (ടൊറന്‍റോ), രാജന്‍ പടിയറ, സജി എം. പോത്തന്‍, ജയിസണ്‍ തോമസ് (കോണ്‍ഫറന്‍സ് ജോയിന്‍

് ട്രഷറാര്‍), അജിത് വട്ടശ്ശേരില്‍, ജോ എബ്രഹാം (സഭാ മാനേജിങ് കമ്മിറ്റിയംഗം), ഷൈനി രാജു, ജോണ്‍ താമരവേലില്‍, ചെറിയാന്‍ പെരുമാള്‍, ജോര്‍ജ് എബ്രഹാം (ടൊറന്‍റോ), ഫാ. തോമസ് ജോര്‍ജ് (ടൊറന്‍റോ), ഫാ. റോയി പി. ജോര്‍ജ്, നിതിന്‍ എബ്രഹാം, ഡോ. ജോളി തോമസ്

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ അഭിമാനസ്തംഭമായ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററിന് ഒന്നര ലക്ഷം ഡോളര്‍ സമ്മാനിക്കാനായതിന്‍റെ ഏറ്റവും വലിയ പങ്ക് വഹിച്ച ഫിനാന്‍സ്, സുവനീര്‍ ടീം അംഗങ്ങളുടെ സമര്‍പ്പണ അധ്വാനത്തെ കോര്‍ഡിനേറ്റര്‍ റവ. ഡോ. വറുഗീസ് എം. ഡാനിയല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറാര്‍ മാത്യു വറുഗീസ് എന്നിവര്‍ ശ്ലാഘിച്ചു.