റോക്ലന്‍ഡ്: റോക്ലന്‍ഡ് കൗണ്ടിയിലെ ഓര്‍ത്തഡോക്സ് ഇടവകകള്‍ സംയുക്തമായി നടത്തുന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ജൂലൈ 27 മുതല്‍ 29 വരെ ഓറഞ്ച്ബര്‍ഗ് സെന്‍റ് ജോണ്‍സ് പള്ളിയില്‍ നടത്തപ്പെടുന്നു. “ദൈവം നമ്മെ മെനയുന്നു” (ഏശയ്യ 64:8) എന്നബൈബിള്‍വാക്യമാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ഫാ. ഡോ. രാജു വര്‍ഗീസ്, ഫാ. ഡോ. വര്‍ഗീസ് എം ഡാനിയേല്‍, ഫാ. തോമസ് മാത്യു, ഫാ. മാത്യു തോമസ് എന്നീ വൈദികര്‍ ക്ലാസുകള്‍ നയിക്കുന്നതാണ്. ജൂലൈ 27 വെള്ളിയാഴ്ച രാവിലെ 9ന് കൊടിയേറ്റുന്നതോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സമാപനദിനമായ ഞായറാഴ്ച ആരാധനയെ തുടര്‍ന്ന് കുട്ടികളുടെ റാലി നടത്തപ്പെടും.
നൂറ്റമ്പതിലേറെ കുട്ടികള്‍ പങ്കെടുക്കുന്ന ഒ വി ബി എസിന്‍റെ വിജയത്തിനായി ആലിസ് തുകലില്‍, ജിബി തോമസ് വറുഗീസ്, സിന്‍സി ജേക്കബ്, എലിസബത്ത് ഏബ്രഹാം, സുജ പോത്തന്‍, ജോണ്‍ ജേക്കബ്, ദീപാ ജേക്കബ്, സോണിയ കുര്യന്‍, ഡോ. മേരി ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. സഫേണ്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ഓറഞ്ച്ബര്‍ഗ് സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ടാപ്പന്‍ സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് എന്നീ ദേവാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.