പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ പെരുന്നാള്‍ ഹൂസ്റ്റണ്‍ പള്ളിയില്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഫ്രസ്നോ ഇല്ലിനോയിസ് സ്ട്രീറ്റിലുള്ള സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വി. പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപെരുന്നാള്‍ 2018 ജൂൺ 30 (ശനി) ജൂലൈ  1 (ഞായർ)  തീയതികളില്‍ മലങ്കര ഓർത്തോഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ കൊണ്ടാടുന്നു.
ജൂൺ 30 ശനിയാഴ്ച  വൈകിട്ട്  6-ന് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ ഇടവക വികാരി ഇടവക വികാരി റവ.ഫാ.ഐസക് ബി. പ്രകാശിന്റെ നേതൃത്വത്തില്‍ ദേവാലയഭരണ സമിതിയംഗങ്ങളും വിശ്വാസികളും ചേര്‍ന്നു സ്വീകരിക്കും.തുടർന്ന്  വൈകിട്ട്  കൊടി ഉയര്‍ത്തുന്നതോടുകൂടി 2018 -ലെ  പെരുന്നാൾ ശുശ്രൂഷകൾക്ക്  തുടക്കം കുറിക്കും. സന്ധ്യാ പ്രാര്‍ഥനക്കുശേഷം നടക്കുന്ന വചനപ്രഘോഷണ ശുശ്രൂഷക്കും, റാസക്കും, ആശീർവാദത്തിനും അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. തുടർന്ന് ഗാനശുശ്രൂഷയും ഉണ്ടായിരിക്കും
ജൂലൈ 1 ഞായാറാഴ്ച  രാവിലെ 8 മണിക്ക് പ്രഭാത നമസ്കാരവും മാർ ദിമെത്രിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ  വി. മൂന്നിന്‍മേല്‍ കുര്‍ബാനയും ഉണ്ടായിരിക്കും. തുടര്‍ന്ന് റാസയും, മധ്യസ്ഥ പ്രാർഥനയും, ആശീര്‍വാദവും, സ്‌നേഹവിരുന്നിനും ശേഷം  കൊടിയിറക്കോടു കൂടി പെരുന്നാള്‍ സമാപിക്കും.
ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളും ഇടവകയുടെ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക വികാരി റവ.ഫാ.ഐസക് ബി. പ്രകാശ്,  സെക്രട്ടറി ജോണി റ്റി. വർഗീസ് , ട്രസ്റ്റീ ജേക്കബ് ശാമുവേൽ, കൺവീനർമാരായ വർക്കി കുര്യക്കോ നിബു രാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന മാനേജിംഗ് കമ്മറ്റി അറിയിക്കുന്നു.