“കരുണയുടെ വർഷം” പദ്ധതിയുടെ ഉത്‌ഘാടനം പ. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ നിർവഹിച്ചു.
വൈഎംസിഎ കരുണയുടെ വർഷം പദ്ധതി പരി. കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു.
പരുമല: YMCA തിരുവല്ല സബ് റീജന്റെ ആഭിമുഖ്യത്തിൽ കരുണയുടെ വർഷം പദ്ധതി പരി.ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ പരുമല സെന്റ് ഗ്രീഗോറിയോസ് മിഷൻ ഹോസ്പിറ്റലിൽ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ കെ.സി മാത്യം അധ്യക്ഷത വഹിച്ചു. വൈഎംസിഎ ദേശീയ പ്രസിഡന്റ് ഡോ.ലെബി ഫിലിപ്പ് മാത്യം മുഖ്യാഥിതിയായിരുന്നു.
ഏഷ്യാ പസഫിക് അലയൻസ് വിമൺസ് ഫോറം ഉപാദ്ധ്യക്ഷ കുമാരി കുര്യാക്കോസ്, ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഹോസ്പിറ്റൽ സി.ഇ.ഒ ഫാ.എം.സി പൗലോസ്, ജനറൽ കൺവീനർ ലിനോജ് ചാക്കോ, ഫാ ഡോ.കുര്യൻ ഡാനിയേൽ, ജോ ഇലത്തിമ്മൂട്ടിൽ, പി.എ ബോബൻ, ജോൺ കുരുവിള, ഷെൽട്ടൻ വി.റാഫേൽ എന്നിവർ പ്രസംഗിച്ചു. കരുണയുടെ വർഷ പദ്ധതിയുടെ ഭാഗമായി നിർദ്ദനരായ വ്യക്കരോഗികൾക്കുള്ള ഡയാലിസിസ് ചികിൽസാ സഹായ വിതരണവും, പാവപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും പ. കാതോലിക്ക ബാവ നിർവഹിച്ചു.