പഠനകിറ്റുകളുമായി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അട്ടപ്പാടി ഊരുകൾ സന്ദർശിച്ചു

അട്ടപ്പാടി : ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്രസമിതിയുടേയും, ബഹ്റിൻ സെന്റ് തോമസ് യുവജനപ്രസ്ഥാനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അട്ടപ്പാടി മേഖലയിലെ പട്ടണകല്ല്, മൂലകൊമ്പ് എന്നീ ഊരുകളിലെ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ വരെ പഠിക്കുന്ന 125 കുട്ടികൾക്ക് സ്കൂൾ ബാഗ്‌ ഉൾപ്പെടെയുള്ള പഠന കിറ്റുകൾ വിതരണം ചെയ്തു.

യുവജനപ്രസ്ഥാനം പ്രസിഡന്റ് അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ, അട്ടപ്പാടി ആശ്രമം സൂപ്പീരിയർ വെരി. റവ. എം. ഡി യൂഹാനോൻ റമ്പാൻ, പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ഫിലിപ്പ് തരകൻ , ജനറൽ സെക്രട്ടറി ഫാ. അജി കെ. തോമസ്, ട്രഷറാർ ജോജി പി. തോമസ്, ഫാ. വർഗീസ് മാത്യു, ബൈബിൾ സൊസൈറ്റി ജനറൽ സെക്രട്ടറി റവ. മാത്യു സ്കറിയ, ബഹ്റിൻ യുവജന പ്രസ്ഥാനം ട്രഷറാർ ജേക്കബ് ജോൺ, പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ, മുൻപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം എന്നിവർ ഊരുകൾ സന്ദർശിച്ചാണ് പഠനകിറ്റുകൾ വിതരണം ചെയ്തത്.