OCYM Annual Conference at Trivandrum

82nd OCYM രാജ്യാന്തര സമ്മേളനം പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോളിൽ

തിരുവനന്തപുരം: മെയ് 11 12 13 തീയതികളിൽ തിരുവനന്തപുരം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആതിഥേയത്വത്തിൽ തിരുവനന്തപുരം ഹോളി ട്രിനിറ്റി ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്ന 82- മത് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം രാജ്യാന്തര സമ്മേളനം പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും നടത്തപ്പെടുക. ആരംഭംമുതൽ അവസാനംവരെയും പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ പരിസരമലിനീകരണമോ പ്രകൃതി മലിനപ്പെടുത്തലോ ഒരുതരത്തിലും ഉണ്ടാകാത്ത രീതിയിൽ ആണ് സമ്മേളന ക്രമീകരണങ്ങളും സമ്മേളനനഗരിയുംഒരുക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.

പ്ലാസ്റ്റിക് പേനകളും പ്ലാസ്റ്റിക് ഐഡി കാർഡുകളും പ്ലാസ്റ്റിക് ഫ്ളക്സുകളും കട്ടൗട്ടുകളും പരിപൂർണ്ണമായി ഒഴിവാക്കി പകരംപഴയ ന്യൂസ് പേപ്പറുകളിൽ നിർമിച്ച പേനകളും തുണിയിൽ നിർമ്മിച്ച ഐഡി കാർഡും തുണിയിൽ നിർമ്മിച്ച ബാനറും ആയിരിക്കും ഉപയോഗിക്കുക. തിരുവനന്തപുരം ഭദ്രാസനത്തിന്റെ ആതി ഥേയത്വത്തിൽ നടത്തപ്പെടുന്ന കോൺഫറൻസ് ഇതുവഴി മാതൃകയാവുകയാണ്