അയർലൻഡ് – ഇന്ത്യൻ ഓർത്തഡോൿസ് സഭയുടെ അയർലൻഡ് റീജിയൻ ഫാമിലി കോൺഫറൻസ് 2018 മേയ് 5,6,7 തീയതികളിലായി വാട്ടർഫോർഡ് മൌണ്ട് മെല്ലെറി അബ്ബിയിൽ വച്ചു നടത്തപ്പെടുന്നു.
ഇന്ത്യൻ ഓർത്തഡോൿസ് സഭയുടെ യൂ
കെ,യൂറോപ്,ആഫ്രിക്കയുടെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ: മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ റെവ : ഫാ : ജോർജ്ജ് തങ്കച്ചൻ ,റെവ: ഫാ: നൈനാൻ പി. കുര്യാക്കോസ്, റെവ: ഫാ : എൽദോ വർഗ്ഗിസ്, റെവ : ഫാ: അനീഷ് ജോൺ, റെവ: ഫാ: സക്കറിയ ജോർജ്ജ് എന്നീ വൈദീകരുടെയും, ദേവാലയങ്ങളുടെയും ആഭിമുഖ്യത്തിൽ സംയുക്തമായി ആണ്ഫാമിലി കോൺഫറൻസ്
സംഘടിപ്പിക്കപ്പെടുന്നത്.
സംഘടിപ്പിക്കപ്പെടുന്നത്.
ഫാമിലി കോൺഫെറെൻസിന്റെ തീം ആയി തിരഞ്ഞെടുത്തിരിക്കുന്നത് ” A journey towards the spiritual transformation ” ( ” Be perfect as your Heavenly father is perfect ” St . Mathew 5:48 )എന്നതാണ്.
ഫാമിലി കോൺഫറൻസ് ക്ലാസ്സുകൾ അഭിവന്ദ്യ ഡോ.മാത്യൂസ് മാർ തിമോത്തിയോസ്, റെവ: ഫാ. നൈനാൻ വി.ജോർജ്ജ് ( സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്, ലണ്ടൻ )റെവ:സിസ്റ്റർ ദീന OSM , ഡോ:എലിസബത്ത് ജോയ് , റെവ: ഡീക്കൻ കാൽവിൻ കോശി എന്നിവർ നേതൃത്വം നൽകും.
ഈ വർഷത്തെ ഫാമിലി കോൺഫെറെൻസിനു ആതിഥേയത്വം വഹിക്കുന്നത് വാട്ടർഫോർഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയമാണ്.
( വാർത്ത – ഷാജി ജോൺ പന്തളം )