കാലം ചെയ്ത മാര്‍ത്തോമ്മാ സുറിയാനി സഭ റാന്നി – നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി. ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ ഭൗതികശരീരത്തില്‍മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ പുഷ്പചക്രം സമര്‍പ്പിച്ചു. അഭി. തിരുമേനിയുടെ ദേഹവിയോഗത്തില്‍ മലങ്കര സഭയുടെ അഗാധമായ ദുഃഖം പരിശുദ്ധബാവ അറിയിച്ചു.
പ. കാതോലിക്കാ ബാവാ അനുശോചിച്ചു
പരന്നവായനയും ആഴത്തിലുളള ചിന്തയുംകൊണ്ട് സ്വന്തം രചനകളെയും പ്രഭാഷണങ്ങളെയും സമ്പന്നമാക്കിയ മനുഷ്യസ്നേഹി ആയിരുന്നു കാലം ചെയ്ത മാര്‍ത്തോമ്മാ സഭാ സഫഗ്രന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് എന്ന് പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. സഭകള്‍ തമ്മില്‍ സൗഹാര്‍ദ്ദവും സഹകരണവും വളര്‍ത്തുന്നതിന് അദ്ദേഹം ശ്രമിച്ചിരുന്നെന്നും അനുശോചന സന്ദേശത്തില്‍ പ. കാതോലിക്കാ ബാവാ അനുസ്മരിച്ചു.
പ. കാതോലിക്ക ബാവ അനുശോചനം അറിച്ച് മാർത്തോമ്മ സഭാ ആസ്ഥാനത്ത്…
തിരുവല്ല: കാലം ചെയ്ത മാർത്തോമ്മ സഭയുടെ റാന്നി – നിലയ്ക്കൽ ഭദ്രാസനാധിപൻ ഗീവറുഗീസ് മാർ അത്താനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ ഭൗതിക ശരീരം വച്ചിരിക്കുന്ന സഭാ ആസ്ഥാനത്തുള്ള സെൻറ് തോമസ് പള്ളിയിൽ മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരി. ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ഭൗതിക ശരീരത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് അനുശോചനം രേഖപ്പെടുതുകയും, പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. നിരണം ഭദ്രാസനധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മനും ബാവായോട് ഒപ്പം ഉണ്ടായിരുന്നു. മാർത്തോമ്മ സഭാ അധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത കാതോലിക്ക ബാവായെ സ്വീകരിച്ചു.
- Gloria News