Kandanadu East Diocesan Day

മലങ്കര സഭാ സമാധാനത്തിന് ശ്രമം: പ. കാതോലിക്കാ ബാവാ

മൂവാറ്റുപുഴ ∙ മലങ്കര സഭാ സമാധാനം സംജാതമാകുന്നതിനായുള്ള നിലപാടുകളിൽ ഉറച്ചു നിന്നു മുന്നോട്ടു പോകുമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ് കണ്ടനാട് ഈസ്റ്റ് ഭദ്രാസന ദിനാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലങ്കര സഭാ സമാധാനത്തിനു ശ്രമങ്ങൾ നടത്തിയ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ അത്തനാസിയോസിനെയും മറ്റു വൈദികരെയും അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ ഡോ. തോമസ് മാർ അത്തനാസിയോസ് അധ്യക്ഷനായി. ജസ്റ്റിസ് കെ. സുരേന്ദ്ര മോഹൻ, കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ജോഷ്വ മാർ നിക്കോദീമോസ്, വൈദിക ട്രസ്റ്റി ഫാ. എം.ഒ. ജോൺ, ബിജു ഉമ്മൻ, ഫാ. ഏബ്രഹം കാരമ്മേൽ, കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ എന്നിവർ പ്രസംഗിച്ചു.

കണ്ടനാട് ഈസ്റ്റ് ഭദ്രാസന കുടുബ സംഗമവും ഭദ്രാസന ദിനവും പുസ്തക പ്രദർശനവും

മുവറ്റുപുഴ: കണ്ടനാട് ഈസ്റ്റ് ‘ഭദ്രാസന കുടുബ സംഗമം’ പ. പൗലോസ് ദ്വിതിയൻ കതോലിക്ക ബാവാ തിരുമനസുകൊണ്ട് ഉദ്ഘാടനം ചെയ്യതു. ഇടവക മെത്രാപ്പോലിത്താ ഡോ. തോമസ് മാർ അത്താനിയോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. ഹൈകോടതി ജഡ്ജി ജസ്റ്റിസ് സുരേന്ദ്രമോഹൻ മുഖ്യ പ്രഭാഷണം നടത്തി. ഡോ. മാത്യുസ് മാർ സേവേറിയോസ്, ഡോ. ജോസഫ് മാർ ദിവനാസിയോസ്. ഡോ. ജോഷ്വ മാർ നിക്കോദിമോസ് എന്നി മെത്രാപ്പോലിത്താമാരും മലങ്കര ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി  ഡോ. M. O. ജോണച്ചൻ, അസോസിയേഷൻ സെക്രട്ടറി Adv. ബിജു ഉമ്മൻ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. ഭദ്രാസന സെക്രട്ടറി എബ്രാഹം കാരമേൽ അച്ചൻ സ്വാഗതവും. കൊച്ചു പറമ്പിൽ ഗീവര്ഗീസ്‌‌ റമ്പാച്ചൻ നന്ദിയും പറഞ്ഞു.

Elders Forum: Honouring of Senior Priests Photos 

Yuvajana Samgamam Photos

Vanitha samgamam & Honouring of Senior Members Photos

Honouring of Senior Members

https://www.facebook.com/OrthodoxChurchTV/videos/2147189785297793/

Kandanadu East Diocesan Day Inaugural Meeting. Notice