Dukrono of St. Gregorios at Ireland

അയർലൻഡ്: വാട്ടർഫോർഡ്, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആദ്യ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 115-ം ഓര്‍മ്മപ്പെരുന്നാള്‍  സെന്റ് ഗ്രീഗോറിയോസ്
ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിൽ ആചരിക്കുന്നു..2017 നവംബര്‍ 3,4 (വെള്ളി,ശനി)  ദിവസങ്ങളില്‍ എഡ്‌മൺഡ് റൈസ് ചാപ്പലിൽ ആണ്‌  പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കുന്നത്. വെള്ളിയാഴ്ച്ച
വൈകിട്ട്  6.00  മണിക്ക് സന്ധ്യാനമസ്കാരം
ധ്യാനപ്രസംഗം ,മധ്യസ്ഥപ്രാർഥന
,  ആശീര്‍വാദം എന്നിവയും ശനിയാഴ്ച്ച രാവിലെ 09: 00 മണിക്ക് പ്രഭാത നമസ്ക്കാരവും 10.00 ന്‌ വിശുദ്ധ കുര്‍ബ്ബാനയും,പ്രദക്ഷിണവും,ആശിർവാദവും,നേർച്ചവിളബും,സ്‌നേഹവിരുന്നും.തുടർന്ന്
കൊടിയിറക്കോടുകൂടി പെരുന്നാളിന് സമാപ്തി കുറിക്കും.
രണ്ടു ദിവസങ്ങളിലായി
നടത്തപ്പെടുന്ന  ശുശ്രൂഷകളിൽ
സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഫാദര്‍  സഖറിയാ ജോര്‍ജ്ജ് ( ജെസ്സൻ വി. ജോർജ്ജ് ), ട്രസ്റ്റി ഷാജി മത്തായി , സെക്രട്ടറി  സിജു റ്റി. അലക്സ് എന്നിവർ അറിയിച്ചു.
(വാർത്ത:ഷാജി ജോൺ പന്തളം.)