സ്നേഹസാഹോദര്യജ്വാല

ഒ. സി. വൈ. എം കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ നടന്ന സ്നേഹസാഹോദര്യജ്വാല കുണ്ടറ സെന്റ് തോമസ് വലിയ പള്ളിയിൽ സംസ്ഥാന ഫിഷറീസ് മന്ത്രി ജെ.
മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. കൊല്ലം മെത്രാസനാധിപൻ അഭി. സഖറിയാസ് മാർ അന്തോനിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡന്റ് അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം സന്ദേശം നൽകി. യുവജനപ്രസ്ഥാനം കേന്ദ്ര- ഭദ്രാസന ഭാരവാഹികൾ നേതൃത്വം നൽകി.