നിലയ്ക്കൽ ഭദ്രാസന ചരിത്രം പ്രസിദ്ധീകരിച്ചു

ഏഴ് വർഷത്തെ നിലയ്ക്കൽ ഭദ്രാസന ചരിത്രം പ്രസിദ്ധീകരിച്ചു

റാന്നി; മലങ്കര ഓർത്തഡോക്സ് സഭയുടെ നിലയ്ക്കൽ ഭദ്രാസനത്തിന്റെ 7 വർഷത്തെ ചരിത്രപുസ്തകം പ്രകാശനം ചെയ്തു. അരമന ചാപ്പലിൽ നടന്ന ചടങ്ങിൽ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത അഭി. ജോഷ്വ മാർ നിക്കോദിമോസ് തിരുമേനി ചെത്തോങ്കര സെന്റ് തോമസ് ശാലേം ഓർത്തഡോക്സ് ഇടവക വികാരി റവ.ഫാ.വര്‍ഗ്ഗിസ് വട്ടമല അച്ചന് ചരിത്രപുസ്തകം നല്‍കി പ്രകാശന കർമ്മം നിർവഹിച്ചു.