കോട്ടയം ഭദ്രാസന യുവജന പ്രസ്ഥാനം വാർഷികം

കോട്ടയം ഭദ്രാസന യുവജന പ്രസ്ഥാനം വാർഷികം ഞാലിയാകുഴി മാർ ഗ്രീഗോറിയോസ് പള്ളിയിൽ

കോട്ടയം:  ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസനത്തിന്റെ 2016-2017 പ്രവർത്തന വർഷത്തിലെ വാർഷിക ഏകദിന സമ്മേളനം  ഞാലിയാകുഴി മാർ ഗ്രീഗോറിയോസ് പള്ളിയുടെ ആതിഥേയത്വത്തിൽ 2017  മെയ് 28 (നാളെ)  നു  നടത്തപ്പെടുവാൻ ദൈവത്തിൽ ശരണപ്പെടുന്നു.
കോട്ടയം ഭദ്രാസനത്തിന്റെ ചുമതല വഹിക്കുന്ന  അഭി.ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനിയു ടെ മേൽനോട്ടത്തിൽ എല്ലാ ക്രമീകരണങ്ങളും ഇതിനോടകം പൂർത്തിയായിരിക്കുകയാണ്. യുവജനപ്രസ്ഥാനം  കേന്ദ്ര പ്രസിഡന്റ് അഭി.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്തയും, മുൻ പ്രസിഡന്റ് അഭി.യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലിത്തയും ഈ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേന്ദ്ര സെക്രട്ടറി ഫാ.അജി കെ.തോമസ്, ഫാ.ജെയിംസ് കുന്നിൽ, പ്രൊഫ.സി.മമ്മച്ചൻ ,ശ്രി. അലക്സിൻ ജോർജ്ജ് IPS എന്നിവർ ‘തീർത്ഥാടനത്തിന്റെ  വീഥികൾ’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള  ക്ലാസ്സുകൾക്ക്  നേതൃത്വം നൽകും.
സമ്മേളനത്തിന്റെ വിജയത്തിനായി ഏവരുടേയും പ്രാർത്ഥനാപൂർവ്വമായ സാന്നിദ്ധ്യ സഹകരണങ്ങൾ സാദരം ക്ഷണിക്കുന്നതായി  യുവജന പ്രസ്ഥാനത്തിനു വേണ്ടി ഫാ.കുറിയാക്കോസ് മാണി ( ഭദ്രാസന വൈസ് പ്രസിഡൻറ്), എൻ.എ.അനിൽ മോൻ (ജനറൽ സെക്രട്ടറി), ബോബിൻ മാർക്കോസ് (ജോയിൻറ് സെക്രട്ടറി), റെനിൽ രാജൻ (ട്രഷറർ) എന്നിവർ അറിയിച്ചു.