വിദ്യാരംഭ പ്രാര്‍ത്ഥനാദിനവും മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പും

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്‍റെ ചുമതലയില്‍ 2017-18 അദ്ധ്യയന വര്‍ഷത്തില്‍ 8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠനം ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി 7-ാമത് ڇവിദ്യാരംഭ പ്രാര്‍ത്ഥനാദിനവും മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പുംڈ മെയ് 27-ന് ശനിയാഴ്ച റാന്നി മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍ററില്‍ വച്ച് നടത്തപ്പെടും. രാവിലെ 7 മണിക്ക് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത മാര്‍ ഗ്രീഗോറിയോസ് ചാപ്പലില്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കും. 10 മണിക്ക് ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. നിര്‍മ്മല്‍ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ വിതരണവും അഭിവന്ദ്യ തിരുമനസ്സുകൊണ്ട് നിര്‍വ്വഹിക്കും. ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ റവ.ഫാ.ജോജി മാത്യു, റവ.ഫാ.എബി വര്‍ഗീസ്, ശ്രീ.ജേക്കബ് മാത്യു, അഡ്വ.അനില്‍ വര്‍ഗീസ്, ഭദ്രാസന സണ്ടേസ്കൂള്‍ ഡയറക്ടര്‍ ശ്രീ.ഒ.എം.ഫിലിപ്പോസ്, സെക്രട്ടറി ശ്രീ.ജോസ് കെ.എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിക്കും. ഒഞ കൗണ്‍സിലറും സഭാ മാനേജിങ് കമ്മറ്റിയംഗവുമായ ബ്രദര്‍ അജി വര്‍ഗീസ് ബത്തേരി ക്ലാസ്സ് നയിക്കും.