ഡോ.യൂലിയോസ് മെത്രാപ്പൊലീത്ത പ. കാതോലിക്കാബാവയില്‍ നിന്നും നിയമന കല്പന സ്വീകരിച്ചു.

കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി നിയമിതനായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ  പരിശുദ്ധ കാതോലിക്കാ ബാവായില്‍ നിന്ന് നേരിട്ട് നിയമന കല്പന സ്വീകരിച്ചു. ഇന്ന് രാവിലെ ദേവലോകം അരമനയില്‍ എത്തിയാണ് അഭിവന്ദ്യ യൂലിയോസ് തിരുമേനി കല്പന ഏറ്റുവാങ്ങിയത്. നാളെ (17/05/2017)അന്‍പത് വയസ്സ് പൂര്‍ത്തീകരിക്കുന്ന അഭി. യൂലിയോസ് തിരുമേനിക്ക് പരിശുദ്ധ ബാവാ ആശ

സകള്‍ നേരുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. ജന്മദിനത്തോടനുബന്ധിച്ച്  പരിശുദ്ധ ബാവായില്‍ നിന്ന് കല്പന ഏറ്റുവാങ്ങാന്‍ സാധിച്ചത് മറ്റൊരു നിയോഗമായി. മെയ് 1 ന് ചുമതല എടുക്കത്തക്കവിധത്തില്‍ മുന്‍പ്‌ കല്പന ഇമെയിലായി അയച്ചിരുന്നു.

സഭയുടെ മാധ്യമവിഭാഗത്തിന്‍റെ തലവനായി ചുമതലയേറ്റ തിരുമേനി സഭയുടെ മാധ്യമ രംഗത്തെ ഭാവി പ്രവര്‍ത്തനത്തെപ്പറ്റി പരിശുദ്ധ ബാവാ തിരുമേനിയുമായി കൂടിയാലോചിച്ചു.