റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്‍റെ ഡിസ്ട്രിക്ട് സമ്മേളനങ്ങള്‍ ഏപ്രില്‍ 28-ന് ആരംഭിക്കും. റാന്നി ഡിസ്ട്രിക്ടില്‍ ഏപ്രില്‍ 28-ന് തോട്ടമണ്‍ സെന്‍റ് തോമസ് കത്തീഡ്രലിലും നിലയ്ക്കല്‍ ഡിസ്ട്രിക്ടില്‍ മെയ് 5-ന് ആങ്ങമൂഴി സെന്‍റ് ജോര്‍ജ്ജ് പളളിയിലും കനകപ്പലം ഡിസ്ട്രിക്ടില്‍ മെയ് 12-ന് പുഞ്ചവയല്‍ സെന്‍റ് മേരീസ് പളളിയിലും അയിരൂര്‍ ഡിസ്ട്രിക്ടില്‍ മെയ് 19-ന് അയിരൂര്‍ മതാപ്പാറ സെന്‍റ് തോമസ് വലിയപളളിയിലും വയലത്തല ഡിസ്ട്രിക്ടില്‍ മെയ് 26-ന് കീക്കൊഴൂര്‍ സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് പളളിയിലും വച്ച് സമ്മേളനങ്ങള്‍ നടത്തപ്പെടുന്നതാണ്. റവ.ഫാ.സൈമണ്‍ ജേക്കബ് മാത്യു എല്ലാ സമ്മേളനങ്ങളിലും ക്ലാസ്സ് നയിക്കും. സമാജം ഭദ്രാസന വൈസ് പ്രസിഡന്‍റ് റവ.ഫാ.വില്‍സണ്‍ മാത്യൂസ് തെക്കിനേത്ത്, ജനറല്‍ സെക്രട്ടറി ശ്രീമതി ശോശാമ്മ ജോര്‍ജ്ജ്, ജോയിന്‍റ് സെക്രട്ടറി ശ്രീമതി ലീലാമ്മ വര്‍ഗീസ്, ഡിസ്ട്രിക്ട് സെക്രട്ടറിമാരായ ശ്രീമതി ഗ്രേസി മാത്യു, ശ്രീമതി സൂസമ്മ മാത്യു, ശ്രീമതി അന്നമ്മ മാത്യു, ശ്രീമതി മോളി അലക്സ് എന്നിവര്‍ നേതൃത്വം നല്‍കും.