ഗാല സെന്റ്‌മേരീസ്  പള്ളിയില്‍വിശുദ്ധ വാരാഘോഷം

Notice

മസ്കറ്റ്  ഗാല സെന്റ്‌ മേരീസ് ഓര്‍ത്തഡോക്‍സ്‌ ഇടവകയില്‍ ഈ   വര്‍ഷത്തെ കഷ്ടാനുഭവ ആചരണത്തിന്റെ ഭാഗമായി വിശുദ്ധ വാരം 7 നു  വെള്ളിയാഴ്ച ആരംഭിക്കും .ഗാല പള്ളിയങ്കണത്തില്‍  പ്രത്യേകം തയ്യാറാക്കുന്ന  പന്തലില്‍   വെള്ളിയാഴ്ച രാവിലെ  നോയമ്പിന്റെ നാല്പതാം  വെള്ളിയാഴ്ച യുടെ  പ്രത്യേക  കുര്‍ബാന  രാവിലെ 7 മണിക്ക്  ഡോ റെജി മാത്യൂസ് അച്ഛന്റെ  നേതൃത്വത്തില്‍നടക്കും . 9 30 മണിക്ക് ഇടവകയുടെ ആഭിമുഖ്യത്തില്‍   കാതോലിക്ക  ദിനാചരണം. 8 നു  ശനിയാഴ്ച വൈകിട്ട്  7 മണിക്ക് സന്ധ്യാനമസ്കാരത്തെ തുടര്‍ന്ന് ഊശാന ഞായറാഴ്ച പ്രാര്‍ത്ഥനകളും  വി . കുര്‍ബ്ബാനയും നടക്കും . 9 നു  ഞായറാഴ്ച  മുതല്‍13 നു വ്യാഴാഴ്ച വരെ, വൈകിട്ട് 7 മണി മുതല്‍ 9 മണി വരെ സന്ധ്യാനമസ്കാരവും  തുടര്‍ന്ന് ഫാ റെജി  മാത്യൂസ് നയിക്കുന്ന ധ്യാനവും  നടക്കും . 12 നു ബുധനാഴ്ച വൈകിട്ട് 6 മുതല്‍   ഹൂസോയോ ,7 മണിക്ക് സന്ധ്യാനമസ്കാരവും പെസഹാ കുര്‍ബ്ബാനയും .14 നു വെള്ളിയാഴ്ച രാവിലെ  7 മണി  മുതല്‍ 2 മണി  വരെ ദുഃഖവെള്ളി ആചരണം . വൈകിട്ട്  7 മണി  മുതല്‍  സന്ധ്യാ നമസ്കാരം, ജാഗരണം.  15 നു ശനിയാഴ്ച രാവിലെ  7.30  മുതല്‍  ദുഃഖശനി , കുര്‍ബ്ബാന. .വൈകിട്ട്  6 മുതല്‍  ഹൂസോയോ .7 മുതല്‍    സന്ധ്യാനമസ്കാരവും  ഈസ്റ്റര്‍  കുര്‍ബ്ബാനയും  നടക്കും . ഈ വര്‍ഷത്തെ  ശുശ്രൂഷകള്‍ക്ക്  നേതൃത്വം  നല്‍കുന്നത്  കോട്ടയം ,വൈദീക സെമിനാരി പ്രൊഫസര്‍  ഫാ . ഡോ.റെജി മാത്യൂസ് ആയിരിക്കും . ഇടവക വികാരി ഫാ ജോര്‍ജ്  വര്‍ഗ്ഗീസ്,  ട്രസ്റ്റി  പി.സി ചെറിയാന്‍ , സെക്രടറി  ലൈജു ജോയി , എന്നിവരുടെ നേതൃത്വത്തില്‍     ഒരുക്കങ്ങള്‍  പൂര്‍ത്തിയായി   വരുന്നു .