തുമ്പമൺ ഏറം സെന്റ് ജോർജ് വലിയപള്ളിയുടെ ഇടവകദിനം നാളെ

 

മാത്തൂർ: തുമ്പമൺ ഏറം സെന്റ് ജോർജ് വലിയപള്ളിയുടെ ഇടവകദിനം നാളെ ആചരിക്കും. രാവിലെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ ഡോ.സഖറിയാസ് മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ കുർബാന. വൈകിട്ട് 6 .30 ന് സന്ധ്യാനമസ്കാരം. ഇടവകദിനാഘോഷം ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ.എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. തുടർന്ന് കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ.