ചെങ്ങന്നൂര്‍ – ആത്മീയ അന്ധതയുടെ അഗാധതയില്‍ നിന്നും ദൈവീക രക്ഷയിലേക്ക് ഉയരുവാന്‍ കഴിയേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് യു. കെ.- യൂറോപ്പ് ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് പ്രസ്താവിച്ചു. 10-ാം മത് ഭദ്രാസന കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസിയോസ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. റവ. ഫാ. ജിജി മാത്യു വചന ശുശ്രൂഷ നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കൊക്കാപ്പറമ്പില്‍, കൗണ്‍സില്‍ അംഗം ഫാ. വൈ. തോമസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. മദ്ധ്യസ്ഥപ്രാര്‍ത്ഥനയ്ക്ക് ഫാ. ജിബു ഫിലിപ്പ് നേതൃത്വം നല്‍കി. ഫിലോക്സ് സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക് ഗാന ശ്രുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. കണ്‍വന്‍ഷന് മുന്നോടിയായി ബഥേല്‍ അരമനപ്പള്ളിയില്‍ നിന്നും നടന്ന സുവിശേഷ റാലിക്ക് ഫാ. മാത്യു വര്‍ഗ്ഗീസ്, ഫാ. പി. കെ. കോശി, ഫാ. ഫിലിപ്പ് ജേക്കബ് ഫാ. ഡോ. ഫിലിക്സ് യോഹന്നാന്‍ ഫാ. രാജന്‍ വര്‍ഗ്ഗീസ് ഫാ. ഏബ്രഹാം കോശി, ഫാ. റ്റിജു ഏബ്രഹാം, ഫാ. ഗീവറുഗീസ് ശമുവേല്‍, ഫാ. ജോസ് തോമസ്, സജി പട്ടരുമഠം, ജേക്കബ് ഉമ്മന്‍, റോയി ചാണ്ടപ്പിള്ള, എം. എം. തമ്പി, ജോസ് പുതുവന എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ നടന്ന കുടുംബ ധ്യാനത്തില്‍ ഫാ. കെ. വി. ഏലിയാസ് ധ്യാനം നയിച്ചു. ഫാ. റ്റി. ജി. ജോണ്‍ കോര്‍ എപ്പിസ്കോപ്പാ, ഫാ. മത്തായി കുന്നില്‍, ഫാ. തോമസ് കടവില്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. വൈകിട്ട് 4 മണിക്ക് നടന്ന ശുശ്രൂഷക സംഗമത്തില്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മുഖ്യപ്രഭാഷണം നടത്തി.
നാളെ വൈകിട്ട് നടക്കുന്ന കണ്‍വന്‍ഷന്‍ യോഗത്തില്‍ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് വചന ശുശ്രൂഷ നടത്തും. ഫാ. ഡോ. നൈനാന്‍ കെ. ജോര്‍ജ്ജ്, ഫാ. രാജന്‍ വര്‍ഗ്ഗിസ്, ഫാ. എബി ഫിലിപ്പ് വര്‍ഗ്ഗീസ് എന്നിവര്‍ യോഗത്തില്‍ സംസാരിക്കും.


