ജീവകാരുണ്യ പ്രവർത്തനം നന്മയുടെ അംശത്തെ ഉയർത്തി പിടിക്കുന്നു: പ കാതോലിക്ക ബാവ

IMG-20170211-WA0060
പിറവം – ജീവകാരുണ്യ പ്രവർത്തനം നന്മയുടെ അംശത്തെ ഉയർത്തി പിടിക്കുന്നു എന്ന് പരി. കാതോലിക്ക ബാവ .ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബ സംഗമവും ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം . തിരുമേനി നടത്തുന്ന സേവന പ്രവർത്തനങ്ങൾ എല്ലാം മാത്യക പരമാണ് ആണ് എന്നും മറ്റ് ഭദ്രാസനങ്ങളക്കാൾ  ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നടത്തുന്നത് പ്രശംസനീയമാണ് എന്നും ബാവ കൂട്ടി ചേർത്തു   ചടങ്ങിൽ ദദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.രാവിലെ 7.30 ന് അ ഭി .സേവേറിയോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിലും ഭദ്രാസനത്തിലെ മുഴുവൻ വൈദികരുടെ സഹകാർമ്മികത്വത്തിൽ വി.കുർബ്ബാന അർപ്പിച്ചു. തുടർന്ന് *ക്യാൻസർ സത്യവും മിഥ്യയും* എന്ന വിഷയത്തിൽ  പ്രശസ്ത ക്യാൻസർ വിദ്ഗദ്ധൻ ഡോ.വി.പി.ഗംഗാധരൻ ക്ലാസ്സ് നയിച്ചു. ഭദ്രാസന വികസന ഫണ്ട് സ്വീകരണവും പ്രശാന്തം പാലീയേറ്റീവ് പ്രോഗ്രാം ഉദ്ഘാടനവും നടത്തി .സഭ വൈദീക ട്രസ്റ്റി ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട് ,ഭദ്രാസന സെക്രട്ടറി ഫാ.സി.എം കുര്യാക്കോസ് ,വികാരി ഫാ.അബ്രഹാം കെ.ജോൺ ,ഫാ.ഡോ.തോമസ് ചകിരിയിൽ ,ഫാ.റോമ്പിൻ മർക്കോസ് ,ഫാ.പൗലോസ് വാളനടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു .

സിറിയ:സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിൽ    പൊട്ടിത്തെറി, സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സഭയില്‍ നിന്നും പുറത്താക്കി.
മോര്‍ യൂജിന്‍ കപ്ലാന്‍, മോര്‍ സെവേറിയോസ് മല്‍ക്കി മുറാദ്, മോര്‍ സെവേറിയോസ് ഹസില്‍സൗമി, മോര്‍ മിലിത്തിയോസ് മുല്‍ക്കി, മോര്‍ ബര്‍ത്തലേമസ് നഥാനിയല്‍, മോര്‍ ഓസ്താത്തിയോസ് മത്താറോഹം എന്നിവരെയാണ് സഭാ സുന്നഹദോസ് പുറത്താക്കിയത്.
കേരളത്തിലെ യാക്കോബായാ സഭയുടെ മാതൃസഭയാണ് സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ. കേരളത്തിലെ സഭാ നേതൃത്വത്തിനും അനഭിമതനായ പാത്രിയര്‍ക്കീസ് ബാവയെ സ്ഥാനഭ്രഷ്ടനാക്കാന്‍ നടത്തിയ നീക്കത്തിന് പിറകില്‍ ഇവിടെ നിന്നുളള പിന്തുണയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. അടുത്ത ആഴ്ച ശ്രേഷ്ഠ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുളള പതിനഞ്ചംഗ മെത്രാന്‍ സംഘം പാത്രിയര്‍ക്കീസ് ബാവയെ കാണാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇവിടുത്തെ കാര്യങ്ങളില്‍ പാത്രിയര്‍ക്കീസ് ബാവ അനാവശ്യ ഇടപെടല്‍ നടത്തുകയാണെന്നും തങ്ങള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്യം വേണമെന്നുമുളള ആവശ്യമാണ് ഇവര്‍ കൂടിക്കാഴ്ചയില്‍ ഉന്നയിക്കാനിരുന്നത്.
ഇതേ കാര്യമാണ് ഇപ്പോള്‍ നടപടിക്കിരയായവരും പാത്രിയര്‍ക്കീസ് ബാവക്കെതിരെ ഉന്നയിക്കുന്നത്. ഇവരുടെ സന്ദര്‍ശന സമയത്ത് ഈ ആറുപേരുമായി ചേര്‍ന്ന് പുതിയ പാത്രിയര്‍ക്കീസ് ബാവയെ വാഴിക്കാനും കേരളത്തിലെ സഭാ നേതൃത്വം അതിന് പിന്തുണ പ്രഖ്യാപിക്കാനുമായിരുന്നു നീക്കം. ഇപ്പോള്‍ നടപടിക്കിരയായ മോര്‍ യൂജിന്‍ കപ്ലാനെയായിരുന്നു ഇവര്‍ പാത്രിയര്‍ക്കീസ് സ്ഥാനത്തേക്ക് കണ്ട് വച്ചത്.
അദേഹം കഴിഞ്ഞ പാത്രിയര്‍ക്കാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് ബാവയോട് പരാജയപ്പെട്ടിരുന്നു. പുതിയ നീക്കങ്ങല്‍ക്ക് മുന്നോടിയായി മലങ്കരയില്‍ നി്ന്നുളള ഒരു മെത്രാപ്പോലീത്ത കഴിഞ്ഞ ദിവസം അമേരിക്കയില്‍ വച്ച് മോര്‍ കപ്ലാനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കേരള സംഘം പാത്രിയര്‍ക്കീസ് ബാവയുമായി ചര്‍ച്ചക്കെത്തുന്ന ദിവസം തങ്ങളും അവിടെ വരാമെന്നും പാത്രിയര്‍ക്കീസ് വഴങ്ങാത്ത പക്ഷം തര്‍ക്കമുണ്ടാക്കി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാമെന്നുമായിരുന്നു തീരുമാനം.