ബോധവത്കരണ ക്ലാസ്സ് നടത്തി

IMG-20170129-WA0051 IMG-20170129-WA0035

ബോധവത്കരണ ക്ലാസ്സ് നടത്തി. News

വിദ്യാർത്ഥി യുവജനങ്ങൾക്ക് ബോധവത്കരണ ക്ലാസ് നടത്തി

അയിരൂർ : അയിരൂർ സെന്റ് മേരീസ് ചെറിയപള്ളിയിലെ സെന്റ് ജോർജ്ജ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വേണ്ടി ബോധവത്കരണ ക്ലാസ് നടത്തപ്പെട്ടു. ഇന്ന് വി.കുർബ്ബാനക്ക് ശേഷം എം.ജി.ഓ.സി.എസ്.എം തിരുവനന്തപുരം സെന്ററിന്റെ ഡയറക്ടർ റവ.ഫാ.ഗീവർഗീസ് മേക്കാട്ട് “സെല്ഫ് – ഇ ഫോർ ബെറ്റർ ലൈഫ് ” എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ഇടവകയിലെ വിദ്യാർത്ഥികളും യുവാക്കളും അവരുടെ മാതാപിതാക്കളും ക്ലാസ്സിൽ പങ്കെടുത്തു. ഇടവക വികാരി റവ.ഫാ.വിൽ‌സൺ മാത്യൂസ് തെക്കിനേത്ത്, ഭദ്രാസന വിദ്യാർത്ഥി പ്രസ്ഥാനം സെക്രട്ടറി ഡോ.റോബിൻ പി.മാത്യു എന്നിവർ സംസാരിച്ചു.