പെരുമ്പെട്ടി : ശതാബ്ദി ആഘോഷങ്ങള്‍ അന്യന്റെ കണ്ണീരൊപ്പി സമൂഹത്തെ പ്രദീപ്തമാക്കുന്നതാകണമെന്ന് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത പറഞ്ഞു. പെരുമ്പെട്ടി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ പഞ്ചവത്സര ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അഭിവന്ദ്യ തിരുമേനി. യെറുശലേമിലെ സഭ പോലെ ആരാധിക്കുകയും ഉദ്ബോധിപ്പിക്കുകയും പങ്കിടുകയും ചെയ്യുന്ന മാതൃകാ ഇടവകയായി വളരുകയാണ് ഓരോ ഇടവകയുടെയും ലക്ഷ്യമെന്ന് റവ.ഫാ.ഡോ.റ്റി.ജെ.ജോഷ്വാ ഉദ്ബോധിപ്പിച്ചു. ഇടവകയിലെ ഭവനദാന പദ്ധതി ഉള്‍പ്പെടെയുളള ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വികാരി റവ.ഫാ.സൈമണ്‍ ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിച്ചു. റവ.ഫാ.സൈമണ്‍ വര്‍ഗീസ്, റവ.ഫാ.ചെറിയാന് മണപ്പുറത്ത്, ശ്രീമതി ഓമന വേണുഗോപാല്‍, ശ്രീ.പി.വി.തോമസ്, ശ്രീ.കെ.വി.എബ്രഹാം, ശ്രീ.വിനീഷ് പി.തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.