മീനടം: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ വിശുദ്ധ സ്‌തേഫാനോസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് ഇന്ന് കൊടിയേറും. 22നു സമാപിക്കും. ഇന്ന് രാവിലെ ആറിന് കുര്‍ബാന. ഫാ. പി.വി. കുരുവിള പത്തില്‍ കാര്‍മികത്വം വഹിക്കും. 8.30ന് കുര്‍ബാന. ഫാ. ഇ.കെ. ജോര്‍ജ് കോറെപ്പിസ്‌കോപ്പ ഇഞ്ചക്കാട്ട് കാര്‍മികത്വം വഹിക്കും. 10.30ന് കൊടിയേറ്റ്.
17നു വൈകിട്ട് 6.45നു ഗാനശുശ്രൂഷ, 7.15ന് ഡോ. ബിജു ജേക്കബ് ആലയ്ക്കാപറമ്പില്‍ വചനശുശ്രൂഷ നയിക്കും. 8.15നു മധ്യസ്ഥ പ്രാര്‍ഥന. 18നും 19നും 6.45ന് ഗാനശുശ്രൂഷ, 7.15നു വചനശുശ്രൂഷ, 8.15നു മധ്യസ്ഥപ്രാര്‍ഥന. ഫാ. മത്തായി ഇടയനാല്‍ കോറെപ്പിസ്‌കോപ്പ, ഫാ. ജോണ്‍ ശങ്കരത്തില്‍ എന്നിവര്‍ വചനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും.
20ന് 9.30ന് ആദ്യഫലശേഖരണം, 5.15നു ടി.എം.യു.യു.പി സ്‌കൂളിന് സമീപമുള്ള വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള കുരിശടിയില്‍നിന്നു പള്ളിയിലേക്കു പ്രദക്ഷിണം.തുടര്‍ന്ന് സന്ധ്യാനമസ്‌ക്കാരം 7.30നു മാത്യൂസ് മാര്‍ തേവോദോസിയോസ് സന്ദേശം നല്‍കും. എട്ടിന് കബറുങ്കല്‍ അനുസ്മരണ പ്രാര്‍ഥന, 8.15ന് മൂന്നാം മൈലില്‍ വിശുദ്ധ സ്‌തേഫാനോസ് സഹദായുടെ നാമത്തിലുള്ള കുരിശടിയിലേക്കു പ്രദക്ഷിണം, 9.30നു ഹൈസ്‌കൂള്‍ ജംക്ഷനിലെ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള കുരിശടിയില്‍ ധൂപപ്രാര്‍ഥന, 10ന് ശ്ലൈഹീക വാഴ്വ്. 21ന് 8.30നു മൂന്നിന്മേല്‍ കുര്‍ബാന. മാത്യൂസ് മാര്‍ ദേവോദോസിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. 10.30നു കൈമുത്ത്, മൂന്നിനു പ്രദക്ഷിണം, ആശിര്‍വാദം, നാലിന് നേര്‍ച്ചവിളമ്പ്, 4.30ന് ആദ്യഫലലേലം. 22ന് 8.30നു സുറിയാനി കുര്‍ബാന. ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് കാര്‍മികത്വം വഹിക്കും. 10.30നു കൈമുത്ത്, 11ന് ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ വാര്‍ഷികം, ഒരുമണിക്ക് കൊടിയിറക്ക്, വൈകുന്നേരം അഞ്ചിന് ഗാനശുശ്രൂഷ. ഫാ. ഫിലിപ്പ് പോളും സംഘവും നയിക്കും. എട്ടിന് സമാപനപ്രാര്‍ഥന.