പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും കൺവൻഷനും

picsart_10-29-04-09-53

പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ നാമത്തിൽ സ്ഥാപിതമായ കുവൈറ്റ്  അഹ്മദി സെന്റ്.തോമസ് ഓർത്തഡോക്സ് പഴയപള്ളിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെ ഓർമ്മപ്പെരുന്നാളും കൺവൻഷനും ഈ വർഷവും നവംബർ 1,2,3&4 തീയതികളിൽ അഹ്മദി സെന്റ്.പോൾസ് പള്ളിയിൽ കൊണ്ടാടുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു.
1,2,3 തീയതികളിൽ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത നയിക്കുന്ന വചനശുശ്രൂഷയും തുടർന്ന് നവംബർ 4-ആം തീയതി തിരുമേനിയുടെ മഹനീയ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും പെരുന്നാൾ ശുശ്രൂഷയും ശ്ലൈഹീക വാഴ്വും നേർച്ചവിളമ്പും നടത്തപ്പെടുന്നു.