മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാന വാർഷിക സമ്മേളനം ഒക്ടോബർ 9-ന് ആനാരിയിൽ

OCYM_Logo

മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ 13മത് വാര്‍ഷിക സമ്മേളനം 2016 ഒക്ടോബര്‍ 9 ഞായറാഴ്ച ആനാരി സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. രാവിലെ 7ന് റവ. ഫാ. ബിജോ രാജന്‍ വി. കുര്‍ബ്ബാന അർപ്പിക്കും. 10.30 ന് റവ. ഫാ. ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍ വേദപഠനം നയിക്കും.11.30ന് ഐ.എസ്.ആർ.ഓ ചിഫ് കൺട്രോളർ ഡോ. ബിജു ജേക്കബ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. 2ന് ബിസിനസ് മീറ്റിംഗ്, 3മണിക്ക് നടക്കുന്ന പൊതുസമ്മേളനം മലങ്കര ഓർത്തഡോൿസ് സഭയുടെ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി.ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് ഉദ്ഘാടനം ചെയ്യും. റവ.ഫാ.പി.ഡി സഖറിയ അദ്ധ്യക്ഷത വഹിക്കും, മലയാള മനോരമ സബ് എഡിറ്റര്‍ ശ്രീ. ബി. മുരളി മുഖ്യപ്രഭാഷണം നടത്തും. മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ യുവശബ്ദത്തിന്റെ സമര്‍പ്പണം ഭദ്രാസന സെക്രട്ടറി റവ. ഫാ. എബി ഫിലിപ്പ് നിർവ്വഹിക്കും. റവ.ഫാ.ഫിലിപ്പ് തരകന്‍, റവ.ഫാ.തോമസ്.പി.ജോണ്‍, റവ.ഫാ.ബിജി ജോണ്‍, റവ.ഫാ.തോമസ് രാജു, ശ്രീ. ജോജി.പി.തോമസ്, ശ്രീ. മാത്യു.ജി.മനോജ്, ശ്രീ.സാംസണ്‍.വൈ.ജോണ്‍, ശ്രീ. നിബിന്‍ നല്ലവീട്ടിൽ, ശ്രീ. അബി എബ്രഹാം കോശി, ശ്രീ. ജോണ്‍.എന്‍. വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. മികച്ച യുണിറ്റുകൾക്കുള്ള പുരസ്കാരം സമ്മേളനത്തിൽ വെച്ച് സമർപ്പിക്കുമെന്ന് ഭദ്രാസന വൈസ് പ്രസിഡന്റ് റവ.ഫാ. അജി കെ. തോമസ്, ജോ. സെക്രട്ടറിമാരായ ജോജി ജോൺ, ബിനു തോമസ്, ട്രഷറർ മനു തമ്പാൻ തുടങ്ങിയവർ അറിയിച്ചു.
Report: Sunil Karippuzha