ഹൂസ്റ്റൺ :- മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന കൗൺസിൽ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാർ യൂസേബിയൂസ് മെത്രാപ്പോലീത്തയുടെ അദ്യക്ഷതയിൽ കൂടി ഭദ്രാസന ആസ്ഥാനത്തോട് ചേർന്നുള്ള ചാപ്പൽ പണിയുന്നതിൻറെ കോൺട്രാക്ട് ജോഷ് കൺസ്ട്രക്ഷനുമായി ഒപ്പിട്ടതായി മെത്രപ്പോലീത്ത അറിയിച്ചു. ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി ഒക്ടോബർ 15 ന് വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാർ യൂസേബിയൂസ് നിർവഹിയ്ക്കുന്നതിനായി ഭദ്രാസന കൗൺസിൽ തീരുമാനിച്ചു.
ഭദ്രാസന കൌൺസിൽ മെമ്പറന്മാരായ റവ. ഫാ. മാത്യൂസ് ജോർജ്ജ് , ചാർളി വർഗ്ഗീസ് പടനിലം, എൽസൺ സാമുവേൽ, ജോർജ് ഗീവർഗ്ഗീസ് എന്നിവർ സംബന്ധിച്ചു.
വാർത്ത :- ചാർളി വർഗ്ഗീസ്സ് പടനിലം .


