ആദ്യ മലയാള വേദപുസ്തക പരിഭാഷകനും, കോട്ടയം പഴയ സെമിനാരി സ്ഥാപകനുമായ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് 1 (മലങ്കര മെത്രാപോലിത്ത 2) തിരുമേനിയുടെ ചരമ ദ്വിശതാബ്ദിയോടനുബന്ധിച്ച് കുന്നംകുളം ഭദ്രാസനത്തിലെ കാട്ടകാമ്പാൽ മാർ ഇഗ്നാത്തിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെച്ച് ഇന്നലെ നടത്തപ്പെട്ട ചരിത്ര സെമിനാറിൽ മുഖ്യ പ്രഭാഷണം ഫാ.ഡോ.റെജി ഗിവർഗീസ് (വൈദിക സെമിനാരി അദ്ധ്യാപകൻ) ആയിരുന്നു. ഭദ്രാസന വൈദിക സംഘം സെക്രട്ടറി ബഹു. ഫാ. പത്രോസ്.ജി.പുലിക്കോട്ടിൽ ഉദ്ഘാടനം ചെയ്തു, ഭദ്രാസന സെക്രട്ടറി ബഹു. ഫാ. ഗീവർഗ്ഗീസ് തോലത്ത് ആമുഖ പ്രഭാഷണം നടത്തി. ബഹു .ഫാ. സഖറിയ കൊള്ളന്നൂർ അധ്യക്ഷനായിരുന്നു. സീനിയർ വൈദികനായ ബഹു. സൈമൺ പുലിക്കോട്ടിലച്ചൻ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ ബഹു. ഫാ. വി.എം. സാമുവേൽ, പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ ബഹു. ഫാ. മാത്യൂസ് കെ. ബർസൗമ, പ്രോഗ്രാം കൺവിനർ സ്റ്റിഫൻ പുലിക്കോട്ടിൽ തുടങ്ങിയവർ സംസാരിച്ചു.